

2026 ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ 174 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി യുഎഇ. ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎഇ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് അടിച്ചെടുത്തു. മലയാളി താരം അലിഷാന്‍ ഷറഫുവിന്റെയും ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെയും അര്‍ധ സെഞ്ച്വറികളാണ് യുഎഇക്ക് കരുത്തായത്.
സ്‌കോര്‍ 12ല്‍ എത്തിയപ്പോള്‍ യുഎഇയ്ക്ക് ആര്യാൻഷ് ശർമയെ (8) നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വസീം- ഷറഫു സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ചേര്‍ന്നു 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. അലിഷാൻ ഷറഫു 47 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 55 റണ്‍സും കണ്ടെത്തി. ക്യാപ്റ്റൻ വസീം 45 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 66 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മായങ്ക് കുമാര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും തൂക്കി 21 റണ്‍സും അടിച്ചെടുത്തു. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: T20 World Cup 2026, NZ vs UAE: Waseem, Alishan 50s power United Arab Emirates to 173/6