അനായാസം സിംബാബ്‌വെ; ടി20 ലോകകപ്പില്‍ ഒമാനെ എട്ട് വിക്കറ്റിന് വീഴ്ത്തി

നേരത്തെ ഒമാനെ 103 റണ്‍സിന് എറിഞ്ഞൊതുക്കിയിരുന്നു

അനായാസം സിംബാബ്‌വെ; ടി20 ലോകകപ്പില്‍ ഒമാനെ എട്ട് വിക്കറ്റിന് വീഴ്ത്തി
dot image

2026 ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്ക് വിജയത്തുടക്കം. ഒമാനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ഒമാനെ 103 റണ്‍സിന് എറിഞ്ഞൊതുക്കിയ സിംബാബ്‌വെ 13.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

36 പന്തില്‍ പുറത്താകാതെ 48 റണ്‍സെടുത്ത ഓപ്പണര്‍ ബ്രയാന്‍ ബെണ്ണറ്റാണ് സിംബാബ്‌വെയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 30 പന്തില്‍ 31 റണ്‍സെടുത്ത ബ്രെണ്ടന്‍ ടെയ്‌ലറും 11 പന്തില്‍ 21 റണ്‍സെടുത്ത മറുമാനിയും ഭേദപ്പെട്ട സംഭാവന നല്‍കി. ഡിയോണ്‍ മയേഴ്‌സ് റണ്‍സൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ അഞ്ച് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഒമാനെ 103 റണ്‍സിനാണ് സിംബാബ്‌വെ എറിഞ്ഞൊതുക്കിയത്. 19.5 ഓവറില്‍ ഒമാന്‍ ഓള്‍ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ റിച്ചാര്‍ഡ് എന്‍ഗരവ, ബ്ലെസിങ് മുസാറബാനി, ബ്രാഡ് ഇവാന്‍സ് എന്നിവരാണ് ഒമാന്റെ നട്ടെല്ലൊടിച്ചത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlights: T20 World Cup 2026: Zimbabwe thrashes Oman by eight wickets

dot image
To advertise here,contact us
dot image