

2026 ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്ക് മുന്നില്‍ കുഞ്ഞന്‍ വിജയലക്ഷ്യമുയര്‍ത്തി ഒമാന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഒമാനെ 103 റണ്‍സിനാണ് സിംബാബ്‌വെ എറിഞ്ഞൊതുക്കിയത്. 19.5 ഓവറില്‍ ഒമാന്‍ ഓള്‍ഔട്ടാവുകയായിരുന്നു.
മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ റിച്ചാര്‍ഡ് എന്‍ഗരവ, ബ്ലെസിങ് മുസാറബാനി, ബ്രാഡ് ഇവാന്‍സ് എന്നിവരാണ് ഒമാന്റെ നട്ടെല്ലൊടിച്ചത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഒരു വിക്കറ്റും സ്വന്തമാക്കി.
21 പന്തില്‍ 28 റണ്‍സെടുത്ത വിനായക് ശുക്ല, 39 പന്തില്‍ 25 റണ്‍സെടുത്ത സൂഫിയാന്‍ മഹ്‌മൂദ് എന്നിവരാണ് ഒമാന് വേണ്ടി പൊരുതിയത്. 18 പന്തില്‍ 20 റണ്‍സെടുത്ത നദീം ഖാനും ഭേദപ്പെട്ട സംഭാവന നല്‍കി.
Content Highlights: T20 World Cup 2026: Oman Bowled Out For 103 Vs Zimbabwe