

ബിസിസിഐയുടെ പുതിയ വാർഷിക കരാർ പുറത്ത്. എ പ്ലസ് വിഭാഗം പൂർണമായി ഒഴിവാക്കിയപ്പോൾ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി.
നിലവില്‍ വിരാട് കോഹ്‌ലി,രോഹിത് ശര്‍മ എന്നിവര്‍ക്ക് പുറമെ ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയുമായിരുന്നു എ പ്ലസ് കരാറുണ്ടായിരുന്ന താരങ്ങള്‍. വർഷത്തിൽ ഏഴ് കോടിയോളം രൂപയായിരുന്നു എ പ്ലസ് കാറ്റഗറിക്ക് ലഭിച്ചിരുന്നത്.
ടെസ്റ്റ്, ഏകദിന ടീം നായന്‍ ശുഭ്‌മാൻ ഗില്ലിനെ എ ഗ്രേഡിലേക്ക് ഉയര്‍ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രക്കും ടെസ്റ്റിലും ഏകദിനത്തിലും കളിക്കുന്ന രവീന്ദ്ര ജഡേജക്കും എ ഗ്രേഡ് കരാര്‍ ലഭിച്ചു.
രണ്ട് വര്‍ഷമായി കരാറിന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍ക്ക് ബി ഗ്രേഡ് കരാര്‍ നല്‍കിയതും ശ്രദ്ധേയമായി. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവർക്ക് പുറമെ സൂര്യകുമാർ യാദവ്, വാഷിംഗ്ടൺ സുന്ദർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവരാണ് ബി ഗ്രേഡിലുള്ള താരങ്ങള്‍.
മലയാളി താരം സഞ്ജു സാംസണ്‍ സി ഗ്രേഡ് കരാറില്‍ തുടര്‍ന്നു.അക്സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജൂറൽ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ്മ, സായ് സുദർശൻ, രവി ബിഷ്ണോയ്, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരാണ് സഞ്ജുവിന് പുറമെ സി ഗ്രേഡിലുള്ളത്.
കഴിഞ്ഞ തവണ സി ഗ്രേഡിലുണ്ടായിരുന്ന സര്‍ഫറാസ് ഖാനെയും രജത് പാട്ടീദാറിനെയും ഇത്തവണ പൂര്‍ണമായും തഴഞ്ഞു. സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയിട്ടും ടീമിലേക്ക് പരിഗണിക്കാതിരിക്കുമ്പോഴാണ് കരാറില്‍ നിന്നും ഒഴിവാക്കിയത്.
കഴിഞ്ഞ വര്‍ഷം എ ഗ്രേഡിലുണ്ടായിരുന്ന പേസര്‍ മുഹമ്മദ് ഷമിയെയും വാര്‍ഷിക കരാറുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ഇതോടെ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന ഷമിയുടെ പ്രതീക്ഷ മങ്ങി.
Content Highlights: bcci central contract