ടി 20 ലോകകപ്പ്; പാകിസ്താനെ വിറപ്പിച്ച് നെതർലാൻഡ്; വിജയലക്ഷ്യം 148 റൺസ്

ടി ലോകകപ്പ് 2026 ലെ ആദ്യ പോരാട്ടത്തിൽ പാകിസ്താന് മുന്നിൽ ഭേദപ്പെട്ട ലക്ഷ്യം ഉയർത്തി നെതർലാൻഡ്.

ടി 20 ലോകകപ്പ്; പാകിസ്താനെ വിറപ്പിച്ച് നെതർലാൻഡ്; വിജയലക്ഷ്യം 148 റൺസ്
dot image

ടി ലോകകപ്പ് 2026 ലെ ആദ്യ പോരാട്ടത്തിൽ പാകിസ്താന് മുന്നിൽ ഭേദപ്പെട്ട ലക്ഷ്യം ഉയർത്തി നെതർലാൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓറഞ്ച് പട 19 .5 ഓവറിൽ 147 റൺസെടുത്ത് ഓൾ ഔട്ടായി.

29 പന്തിൽ 37 റൺസെടുത്ത സ്‌കോട്ട് എഡ്വാർഡ്, 30 റൺസെടുത്ത ബാസ് ഡീ ലീഡി, 27 റൺസെടുത്ത മൈക്കൽ ലെവിറ്റ്, 20 റൺസെടുത്ത കോളിൻ അക്കർമെൻ എന്നിവരാണ് ഹോളണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

Also Read:

പാകിസ്താന് വേണ്ടി സൽമാൻ മിർസ മൂന്നും അബ്രാർ അഹമ്മദ്, മുഹമ്മദ് നവാസ്, സയീം അയ്യൂബ് എന്നിവർ രണ്ട് വിക്കറ്റ് വീതവുമാണ് നേടിയത്. നേരത്തെ ടോസ് നേടി പാകിസ്താൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights:t20 world cup 2026 ; Pakistan vs netherland

dot image
To advertise here,contact us
dot image