ആലപ്പുഴ സ്വദേശിയായ പ്രവാസി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

സൗദിയിലെ റാബക്കിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ആലപ്പുഴ സ്വദേശിയായ പ്രവാസി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
dot image

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ അന്തരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി സ്വദേശി പാണ്ടികശാല നൗഷാദ് (49) ആണ് മരണിച്ചത്. സൗദിയിലെ റാബക്കിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സുബീനയാണ് ഭാര്യ. മകൾ: റുബീന നൗഷാദ്. ഷീജ, സോഫിയ, ഷാജി, സുഹായിൽ, സഹിൽ, സൂര്യ എന്നിവർ സഹോദരങ്ങളാണ്. നൗഷാദിന്റെ മരണത്തെ തുടർന്നുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും മറ്റ് മരണാനന്തര സഹായങ്ങൾക്കുമായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Content Highlights: A native of Alappuzha, who was working as an expatriate in Jeddah, Saudi Arabia, passed away due to a heart attack. The incident has left family members and the Malayali community in grief.

dot image
To advertise here,contact us
dot image