ചരിത്ര തീരുമാനം!; ബിഗ് ബാഷ് ഉദ്ഘാടന മത്സരം ഇന്ത്യയിൽ നടത്താൻ ഓസ്‌ട്രേലിയ

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിന്റെ അടുത്ത സീസണ്‍ ഉദ്ഘാടന മത്സരം ഇന്ത്യയില്‍ നടക്കും

ചരിത്ര തീരുമാനം!; ബിഗ് ബാഷ് ഉദ്ഘാടന മത്സരം ഇന്ത്യയിൽ നടത്താൻ ഓസ്‌ട്രേലിയ
dot image

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിന്റെ അടുത്ത സീസണ്‍ ഉദ്ഘാടന മത്സരം ഇന്ത്യയില്‍ നടക്കും. ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര ലീഗിലെ ഒരു ഔദ്യോഗിക മത്സരം ഓസ്ട്രേലിയയ്ക്ക് പുറത്ത് നടക്കുന്നത്.

ഡിസംബറില്‍ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുകയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അറിയിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കായികബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.ഓസ്ട്രേലിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ആല്‍ബനീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്

ഇന്ത്യന്‍ ആരാധകര്‍ക്ക് ബിഗ് ബാഷ് ലീഗിന്റെ ആവേശം നേരിട്ട് അനുഭവിക്കാനും, ടൂര്‍ണ്ണമെന്റിന്റെ വളര്‍ച്ചയ്ക്കും ഈ മത്സരം വലിയ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പകരമായി ഒരു ഐ പി എൽ മാച്ച് അടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയയിൽ നടത്താനും പദ്ധതിയുണ്ട്.

Content highlights:big bash league season opener in india chennai melbourne renegades vs perth scorchers

dot image
To advertise here,contact us
dot image