എല്ലാ നശിപ്പിക്കാന്‍ ആ കാര്യം മതി! ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ധോണി

മികച്ച സ്‌ക്വാഡുള്ള ഇന്ത്യക്ക് ലോകകപ്പിന് മുമ്പ് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണി.

എല്ലാ നശിപ്പിക്കാന്‍ ആ കാര്യം മതി! ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ധോണി
dot image

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സ്വന്തം മണ്ണിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പ് നിലനിര്‍ത്താനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ കച്ചക്കെട്ടുന്നത്. മികച്ച സ്‌ക്വാഡുള്ള ഇന്ത്യക്ക് ലോകകപ്പിന് മുമ്പ് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണി.

ഇന്ത്യ അപകടകരമായ ടീമാണെന്നും പരിചയസമ്പത്ത് നിറഞ്ഞ നിരയാണെന്നും ധോണി പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുമ്പോള്‍ എപ്പോഴും ഡ്യൂ ഫാക്ടര്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു ധോണി.

'ഏറ്റവും അപകടകരമായ ടീമുകളില്‍ ഒന്നാണിത്. അവര്‍ ബാറ്റിങ്ങും ബൗളിങ്ങും തുടങ്ങിയിട്ടുണ്ടാകും. പക്ഷേ ഒരു നല്ല ടീമില്‍ എന്താണ് വേണ്ടത്? എല്ലാം. അവര്‍ക്ക് പരിചയസമ്പത്തുണ്ട്, പ്രത്യേകിച്ച് ഈ ഫോര്‍മാറ്റിന്റെ കാര്യത്തില്‍. അനുഭവം വളരെ വലുതാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കളിച്ച് മികവ് കാഴ്ച്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. ടീമില്‍ കളിക്കുന്നവര്‍ അവരുടെ റോളില്‍ കഴിഞ്ഞ കുറച്ച് കാലമായി മികവ് കാണിക്കുന്നവരാണ്.

എന്നാല്‍ എന്നെ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. ഡ്യൂ, എനിക്ക് മഞ്ഞു ഇഷ്ടമല്ല. ഗ്രൗണ്ടില്‍ മഞ്ഞ് വീഴുന്നത് കാര്യങ്ങളെല്ലാം മാറ്റിമറിക്കുന്നു,' ധോണി പറഞ്ഞു.

വമ്പന്‍ ഫോമിലുള്ള ഇന്ത്യന്‍ നിരയാണ് ലോകകപ്പില്‍ കളത്തിലിറങ്ങുന്നത്. ലോകകപ്പ് പട്ടം ഒഴിച്ച് മറ്റൊന്നും തന്നെ ഈ സ്‌ക്വാഡില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

ലോകകപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡ്: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക്ക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, തിലക് വര്‍മ.

Content Highlights- MS Dhoni says Dew will be danger in world cup

dot image
To advertise here,contact us
dot image