സഞ്ജുവിന് ആയിരം ചിന്തകള്‍, വിശ്രമം നല്‍കണം; തുറന്നുപറഞ്ഞ് അശ്വിന്‍

സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റണമെന്ന വാദങ്ങളെയും അശ്വിന്‍ എതിര്‍ത്തു

സഞ്ജുവിന് ആയിരം ചിന്തകള്‍, വിശ്രമം നല്‍കണം; തുറന്നുപറഞ്ഞ് അശ്വിന്‍
dot image

നിലവില്‍ നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ സഞ്ജു സാംസണിന്റെ മോശം പ്രകടനത്തെ നിരീക്ഷിച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. സഞ്ജു അമിത ചിന്തകളാല്‍ സമ്മര്‍ദ്ദത്തിലാണെന്നും അപ്പോള്‍ ലൈനും ലെങ്ത്തുമൊന്നും റീഡ് ചെയ്യാന്‍ സാധിക്കില്ലെന്നും അശ്വിന്‍ പറഞ്ഞു.

'നിങ്ങള്‍ ഒരു നല്ല കളിക്കാരനല്ലെങ്കില്‍, നിങ്ങള്‍ക്ക് ഇവിടെ വരെ എത്താന്‍ കഴിയില്ല. നിങ്ങളുടെ ഉള്ളില്‍ ഒരുപാട് ചിന്തകളാല്‍ മൂടപ്പെട്ടിരിക്കുമ്പോള്‍, ലൈനും ലെങ്ത്തും തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. അവന്റെയുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. വിശ്രമമാണ് ഇതിന് പോംവഴി. അത് മികച്ച രീതിയില്‍ ചിന്തിക്കാന്‍ അദ്ദേഹത്തെ സാധിക്കും,' അശ്വിന്‍ പറഞ്ഞു.

സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റണമെന്ന വാദങ്ങളെയും അശ്വിന്‍ എതിര്‍ത്തു. 'ഒരാള്‍ക്ക് വേണ്ടി മാത്രമായി ടീമില്‍ ഒരു സ്ലോട്ട് ഉണ്ടാക്കി നല്‍കാന്‍ കഴിയില്ല. സഞ്ജു മധ്യനിരയിലേക്ക് വന്നാല്‍ അത് ബാറ്റിങ് നിരയുടെ ബാലന്‍സ് തെറ്റിക്കും. എല്ലാവരും സഞ്ജുവിന് ചുറ്റും കറങ്ങണമെന്ന് പറയുന്നത് ശരിയല്ല. സഞ്ജുവിനെ തള്ളി ഒരു മൂലയിലെത്തിക്കാനും ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അത് മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനും സഞ്ജുവിന്റെ സമ്മര്‍ദ്ധത്തിന് കാരണമാണ്,' ആഷ് കി ബാത്തില്‍ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനെതിരെയുള്ള ടി20 പരമ്പരയില്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്നായി വെറും 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ മത്സരത്തില്‍ 10 റണ്‍സെടുത്ത് മടങ്ങിയ സഞ്ജു രണ്ടാം മത്സരത്തില്‍ ആറ് റണ്‍സിന് പുറത്തായി. മൂന്നാം മത്സരത്തില്‍ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. നാലാം മത്സരത്തില്‍ 24 റണ്‍സാണ് സഞ്ജു നേടിയത്.

Content Highlights- R ashwin talks about sanju samson's form

dot image
To advertise here,contact us
dot image