ഹർമന്റെ ഒറ്റയാൾ പോരാട്ടം പാഴായി; ത്രില്ലർപ്പോരിൽ മുംബൈയെ തോൽപ്പിച്ച് ഗുജറാത്ത് എലിമിനേറ്ററിൽ

വനിതാ പ്രീമിയർ ലീഗിലെ ത്രില്ലർപ്പോരിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഗുജറാത്ത് ജയൻറ്സ്.

ഹർമന്റെ ഒറ്റയാൾ പോരാട്ടം പാഴായി; ത്രില്ലർപ്പോരിൽ മുംബൈയെ തോൽപ്പിച്ച് ഗുജറാത്ത് എലിമിനേറ്ററിൽ
dot image

വനിതാ പ്രീമിയർ ലീഗിലെ ത്രില്ലർപ്പോരിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഗുജറാത്ത് ജയൻറ്സ്. ജയത്തോടെ ഗുജറാത്ത് എലിമിനേറ്ററിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. മുംബൈയുടെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസിൽ അവസാനിച്ചു.

48 പന്തിൽ നാല് സിക്സറുകളും എട്ട് ഫോറുകളും അടക്കം 82 റൺസുമായി ഹർമൻപ്രീത് പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഹർമൻപ്രീതിന് പുറമെ മലയാളി താരം സജ്ന സജീവൻ(26 ), അമേലിയ കെർ എന്നിവർ മാത്രമാണ് മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഗുജറാത്തിന് വേണ്ടി ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നർ (46 ), ജോർജിയ (44 ), അനുഷ്ക (33 ) എന്നിവർ തിളങ്ങി.

തോറ്റെങ്കിലും എലിമിനേറ്ററിൽ കടക്കാൻ മുംബൈയ്ക്ക് ഒരവസരം കൂടിയുണ്ട്, നാളെ നടക്കുന്ന ഡൽഹി ക്യാപിറ്റൽസ്-യുപി വാരിയേഴ്‌സ് പോരാട്ടത്തിൽ യുപി ജയിച്ചാൽ മുംബൈയ്ക്ക് എലിമിനേറ്ററിൽ കടക്കാം.

ഡൽഹി ജയിച്ചാൽ അവർ എലിമിനേറ്ററിൽ കടക്കും. നേരത്തെ പോയിന്റ് ടേബിളിൽ ആധികാരിക മുന്നേറ്റവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചിരുന്നു. എലിമിനേറ്ററിൽ എത്തുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടി വിജയിക്കുന്നവരായിക്കും ആർസിബിക്ക് ഫൈനലിൽ എതിരാളികൾ.

Content highlights: Gujarat beats Mumbai in thriller to advance to eliminator

dot image
To advertise here,contact us
dot image