സ്മിത്തിന്റെ സിക്‌സേഴ്‌സിനെ തകർത്തു; BBL ൽ പെർത്ത് സ്‌കോച്ചേഴ്‌സിന് ആറാം കിരീടം

ടൂർണമെന്റ് ചരിത്രത്തിൽ സ്‌കോച്ചേഴ്‌സിന്റെ ആറാം കിരീടമാണിത്.

സ്മിത്തിന്റെ സിക്‌സേഴ്‌സിനെ തകർത്തു; BBL ൽ പെർത്ത് സ്‌കോച്ചേഴ്‌സിന് ആറാം കിരീടം
dot image

സിഡ്‌നി സിക്‌സേഴ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ബിഗ് ബാഷ് ലീഗിന്റെ പതിനഞ്ചാം പതിപ്പിന്റെ കിരീടം ചൂടി പെർത്ത് സ്‌കോച്ചേഴ്‌സ്. സിക്സേഴ്സ് മുന്നോട്ടുവെച്ച 134 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കേയാണ് സ്‌കോച്ചേഴ്‌സ് മറികടന്നത്.

സ്‌കോച്ചേഴ്‌സിനായി മിച്ചൽ മാർഷ്(44 ), ഫിൻ അലൻ(36 ), ജോഷ് ഇൻഗ്ലിസ് (29 ) എന്നിവർ തിളങ്ങി. നേരത്തെ സ്‌കോച്ചേഴ്‌സിന് വേണ്ടി സ്റ്റീവ് സ്മിത്ത്(24), ജോഷ് ഫിലിപ്(24 ), ഹെൻഡ്രിക് (24 ) എന്നിവരാണ് സിക്‌സേഴ്‌സിനായി പൊരുതിയത്.

സ്‌കോച്ചേഴ്‌സിനായി റിച്ചാർഡ്സണും ഡേവിഡ് പെയ്‌നും മൂന്ന് വിക്കറ്റ് വീതവും ബേർഡ്മാൻ രണ്ട് വിക്കറ്റും നേടി. ടൂർണമെന്റ് ചരിത്രത്തിൽ സ്‌കോച്ചേഴ്‌സിന്റെ ആറാം കിരീടമാണിത്.

Content Highlights: Perth Scorchers beat Sydney Sixers in bbl final

dot image
To advertise here,contact us
dot image