

ഷാജഹാൻപുർ: ജാതി ചോദിച്ച് എത്തിയ സംഘത്തിൽ നിന്ന് രക്ഷപെടാൻ രണ്ടാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി യുവാവും(21) യുവതിയും(19). ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലാണ് സംഭവം നടന്നത്. കാന്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബറേലി മോര്‍ഹിനു സമീപത്തുവച്ച് ശനിയാഴ്ച്ച വൈകുനേരമായിരുന്നു സംഭവം.
പൊലീസിന് നൽകിയ മൊഴി അനുസരിച്ച് പീറ്റ്സ ഷോപ്പിൽ ഫുഡ് ഓര്‍ഡർ ചെയ്തിരുന്ന യുവാവിൻ്റെയും യുവതിയുടെയും സമീപത്തെക്ക് ഒരു സംഘം പേർ എത്തി ജാതി ചോദിച്ചെന്നും ഹിന്ദുവാണെന്ന് പറഞ്ഞപ്പോൾ അവർ തങ്ങളുടെ ഫോട്ടോ എടുത്തെന്നും പറഞ്ഞു. തുടർന്ന് ഇവരിൽ നിന്ന് രക്ഷപെടാൻ ഇരുവരും രണ്ടാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ആദ്യം യുവാവും പിന്നാലെ യുവതിയും കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയത്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ചികിത്സയിലാണിവർ. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു.
Content Highlights: In Uttar Pradesh, a youth and a young woman jumped from the second floor in panic after a group arrived and questioned them about caste.