'തുടരും സിനിമയ്ക്ക് കിട്ടിയ മൈലേജിന് സമാനമാണ് സർവ്വം മായയിലും സംഭവിച്ചത്';കാരണം വ്യക്തമാക്കി അഖിൽ സത്യൻ

സർവ്വം മായയുടെ വിജയത്തിന് കാരണം നിവിൻ പോളിയുടെ സ്റ്റാർഡം ആണെന്ന് അഖിൽ സത്യൻ

'തുടരും സിനിമയ്ക്ക് കിട്ടിയ മൈലേജിന് സമാനമാണ് സർവ്വം മായയിലും സംഭവിച്ചത്';കാരണം വ്യക്തമാക്കി അഖിൽ സത്യൻ
dot image

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. 150 കോടിയിലേക്ക് സിനിമ കുതിച്ചുയരുകയാണ്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ തുടരും സിനിമയ്ക്ക് കിട്ടിയ മൈലേജിന് സമാനമാണ് സർവ്വം മായയിലും സംഭവിച്ചതെന്ന് പറയുകയാണ് അഖിൽ സത്യൻ. നിവിൻ പോളിയുടെ സ്റ്റാർഡത്തിനെക്കുറിച്ചും അഖിൽ സത്യൻ പറഞ്ഞു.

'സോഷ്യൽ മീഡിയയിലെ ഈ ആഘോഷം കാണുമ്പോൾ നിവിൻ ഒരു സ്റ്റാർ ആണെന്ന് നമ്മുക്ക് മനസിലാകും. പക്ഷെ നിവിൻ നമ്മുക്ക് ആ വൈബ് തരുന്നില്ല. നമ്മൾ ഇപ്പോൾ ഇരിക്കുന്നതും ചില്ല് ചെയ്യുന്നതും രാസമായിട്ടാണ്. സർവ്വം മായ എന്ന് അടിച്ചിട്ട് സോഷ്യൽ മീഡിയയിൽ റീലുകൾ നോക്കിയപ്പോൾ എണ്ണാൻ കഴിയാത്ത അത്രയും ഉണ്ട്. നിവിന്റെ ആരാധകർ അത്രയും കാത്തിരുന്നു. നല്ലൊരു സിനിമ വരാൻ വേണ്ടി അവർ ഇരുന്നു. അത് നടന്ന കഴിഞ്ഞപ്പോൾ വലിയ ആഘോഷമാണ്. അപ്പോഴാണ് ദൈവമേ ഇയാൾ സ്റ്റാർ ആണല്ലോ എന്ന് ആലോചിക്കുന്നത്‌.

തുടരും എന്ന സിനിമയ്ക്ക് കിട്ടിയ ഒരു മൈലേജ് ഉണ്ട്. ഒരുപാട് കാലത്തിന് ശേഷം മോഹൻലാലിനെ കാണാൻ ആഗ്രഹിച്ചപ്പോൾ ആ സ്റ്റാർഡം വലിയ ഉപകാരം ചെയ്തു. അതെ സ്റ്റാർഡം ആണ് ഈ സിനിമയെയും സഹായിച്ചത്. പത്ത് ദിവസത്തിലാണ് 100 കോടി സിനിമ നേടിയത്. ഇത്ര വേഗത്തിൽ ആ വിജയം വരാൻ കാരണം സ്റ്റാർഡത്തിന്റെ കൂടെ സ്നേഹം മിക്സ് ചെയ്തത് കൊണ്ടും ആവാം. നിവിൻ പോളിയുടെ ഫാൻ ഫോള്ളോവിങ് വളരെ പേർസണൽ ആണ്,' അഖിൽ സത്യൻ.

അതേസമയം, സർവ്വം മായയുടെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ എത്തുന്നത്. സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുന്നത്. അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്നിരിക്കുന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവെക്കുന്നത്. ഒടിടിയിൽ എത്തുന്നതോടെ സിനിമയ്ക്ക് ഇനിയും പ്രശംസകൾ നിറയുമെന്നാണ് കരുതുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ.

ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Content Highlights:  Akhil Sathyan compared the audience response of Sarvam Mayam with Thudarum. He said both films gained similar mileage after release. The director explained the factors that contributed to this response.

dot image
To advertise here,contact us
dot image