'ഇവന്മാര്‍ക്കെതിരെ 300 റൺസ് അടിച്ചാലും മതിയാവില്ല'; ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് ശേഷം സാന്റ്‌നര്‍

209 റൺസെന്ന കടുപ്പമേറിയ വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും 28 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം സ്വന്തമാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ന്യൂസിലാൻഡ് ക്യാപ്റ്റൻ

'ഇവന്മാര്‍ക്കെതിരെ 300 റൺസ് അടിച്ചാലും മതിയാവില്ല'; ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന് ശേഷം സാന്റ്‌നര്‍
dot image

ന്യൂസിലാൻഡിനെതിരെ രണ്ടാം ടി20 യിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കിവീസ് ഉയർത്തിയ 209 റണ്‍സ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യയുടെ ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ ചേസാണിത്.

ഇപ്പോഴിതാ 209 റൺസെന്ന കടുപ്പമേറിയ വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും 28 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം സ്വന്തമാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ. ഇന്ത്യയ്‌ക്കെതിരെ 300 റൺസ് നേടിയാൽ പോലും മതിയാകില്ലെന്നാണ് സാന്റ്നർ‌ മത്സരത്തിന് ശേഷം തമാശയായി പറഞ്ഞത്. ഇന്ത്യയെപ്പോലുള്ള ഒരു ടീമിനെ നേരിടുമ്പോൾ ഉയർന്ന വിജയലക്ഷ്യം ഉയർത്തേണ്ടത് ആവശ്യമാണെന്നും ന്യൂസിലൻഡ് ക്യാപ്റ്റൻ പറഞ്ഞു.

'ഇന്ത്യയ്ക്കെതിരെ ജയിക്കണമെങ്കിൽ ചിലപ്പോൾ 300 റൺസെടുക്കേണ്ടിവരും. മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ പോലുള്ള ഒരു ടീമിനെയാണ് നിങ്ങൾ നേരിടുന്നതെങ്കിൽ ഒരുപക്ഷേ അതും മതിയാകുമെന്ന് തോന്നുന്നില്ല. അവർ ഉറച്ച ലക്ഷ്യത്തോടെയാണ് വന്നത്. ആദ്യ പന്തിൽ തന്നെ അത് മനസിലായി. ഇന്ത്യയ്ക്കെതിരെ 200-210 റൺസ് പോരാ എന്ന് അറിയാവുന്നതിനാൽ റൺസെടുക്കാൻ നമ്മൾ കുറച്ചുകൂടി കഠിനമായി ശ്രമിക്കേണ്ടിയിരുന്നു', സാന്റ്നർ ചിരിച്ചുകൊണ്ട് പറഞ്ഞു.

Content Highlights: IND vs NZ: New Zealand Captain Mitchell Santner's Big Admission After India Achieve Record Chase

dot image
To advertise here,contact us
dot image