

ന്യൂസിലാൻഡിനെതിരെ രണ്ടാം ടി 20 യിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 209 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷാന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ഇഷാൻ കിഷൻ 29 പന്തില്‍ 76 റൺസ് നേടി. സൂര്യകുമാര്‍ യാദവ് 37 പന്തില്‍ പുറത്താവാതെ 82 റൺസും നേടി. ശിവം ദുബെ 18 പന്തില്‍ 36 റണ്‍സെടത്തു. മലയാളി താരം സഞ്ജു സാംസണ്‍ (6) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അഭിഷേക് ശർമയ്ക്കും തിളങ്ങാനായില്ല. പൂജ്യത്തിനാണ് താരം പുറത്തായത്.
രചിൻ രവീന്ദ്രയുടെയും മിച്ചൽ സാന്റ്നറുടെയും മികവിലാണ് ന്യൂസിലാൻഡ് 200 കടന്നത്. സാന്റ്നർ 27 പന്തിൽ ഒരു സിക്‌സറും ആറ് ഫോറുകളും അടക്കം 47 റൺസ് നേടി. രചിൻ രവീന്ദ്ര 26 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 44 റൺസ് നേടി.
സെയ്ഫർട്ട്(24 ), ഡെവോൺ കോൺവേ (19 ), ഗ്ലെൻ ഫിലിപ്സ് (19 ), ഡാരിൽ മിച്ചൽ(18 ), സക്കാറി ഫൗള്‍ക്സ് (15 ) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി. നാലോവർ എറിഞ്ഞ അർഷ്ദീപ് സിങ് 53 റൺസ് വഴങ്ങി.
Content Highlights: India vs New Zealand 2nd T20I; suryakuamar and Ishan lead india in to big win