'കിവീസിന്‍റെ C ടീമിനോടാണ് തോറ്റത്'; ഗംഭീറിനെ കണക്കു നിരത്തി ട്രോളി ആരാധകർ

ഗംഭീറിന് കീഴില്‍ ഇന്ത്യ തോല്‍ക്കുന്ന മൂന്നാമത്തെ ഏകദിന പരമ്പരയാണിത്

'കിവീസിന്‍റെ C ടീമിനോടാണ് തോറ്റത്'; ഗംഭീറിനെ കണക്കു നിരത്തി ട്രോളി ആരാധകർ
dot image

സ്വന്തം മണ്ണിൽ കിവീസിനെതിരായ ഏകദിന പരമ്പര തോൽവിയോടെ കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഗംഭീർ റെഡ് ബോൾ ക്രിക്കറ്റിൽ മാത്രമാണ് പരാജയം എന്നായിരുന്നു ഇത്രയും കാലമുള്ള വിലയിരുത്തലുകൾ. എന്നാൽ സമീപകാലത്ത് നടന്ന ചില പരമ്പര തോൽവികൾ ചൂണ്ടിക്കാട്ടി വൈറ്റ് ബോൾ ക്രിക്കറ്റിലും ഗംഭീർ പരാജയമാണെന്ന് സ്ഥാപിക്കുകയാണ് ആരാധകർ.

ശ്രീലങ്കക്കും ആസ്‌ട്രേലിയക്കും ന്യൂസിലന്റിനുമെതിരെ ഏകദിന പരമ്പരകൾ തോറ്റ ഗംഭീർ എങ്ങനെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച പരിശീലകനാണെന്ന് പറയുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രം തിരുത്തിയെഴുതാൻ വന്നവനാണെന്ന് ഗംഭീർ എന്നും എന്നാൽ അത് എതിർ ടീമുകൾക്ക് വേണ്ടിയാണെന്നുമാണ് ഒരു ആരാധകൻ കുറിച്ചത്.

'ബോർഡർ ഗവാസ്‌കർ ട്രോഫി തോറ്റു, കിവീസിനോടും ദക്ഷിണാഫ്രിക്കയോടും ഹോമിൽ വൈറ്റ് വാഷ് വഴങ്ങി, ന്യൂസിലന്റിന്റെ സി ടീമിനോട് സ്വന്തം മണ്ണിൽ പരമ്പര തോറ്റു, ആസ്‌ട്രേലിയയോട് ഏകദിന പരമ്പര തോറ്റു.. ചരിത്രത്തിലെ ഏറ്റവും മോശം കോച്ച്. പിടിച്ച് പുറത്താക്കൂ എന്നാണ് ഒരു ആരാധകന്‍റെ കുറിപ്പ്.

dot image
To advertise here,contact us
dot image