ധവാൻ മുതൽ സഞ്ജു വരെ; ഗിൽ കാരണം നഷ്ടം ഇവർക്കെല്ലാം, 'ഫ്രോഡ്' ! ഇന്ത്യൻ നായകന് ട്രോൾ മഴ

ഗിൽ ഒരു ഫ്രോഡാണെന്നും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകാൻ പോയിട്ട് ഇലവനിൽ ഉൾപ്പെടാൻ പോലും യോഗ്യത ഇല്ലെന്നാണ് എക്‌സിൽ ആരാധകർ കുറിക്കുന്നത്.

ധവാൻ മുതൽ സഞ്ജു വരെ; ഗിൽ കാരണം നഷ്ടം ഇവർക്കെല്ലാം, 'ഫ്രോഡ്' ! ഇന്ത്യൻ നായകന് ട്രോൾ മഴ
dot image

ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ ആദ്യമായി ഇന്ത്യ ഏകദിന പരമ്പര അടിയറവ് പറഞ്ഞിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ 2-1നാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷമാണ് ഇന്ത്യയുടെ കൈവിടൽ. തോൽവിക്ക് ശേഷം ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെതിരെയും ഒരുപാട് ട്രോളുകൾ വരുന്നുണ്ട്.

ഗിൽ ഒരു ഫ്രോഡാണെന്നും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകാൻ പോയിട്ട് ഇലവനിൽ ഉൾപ്പെടാൻ പോലും യോഗ്യത ഇല്ലെന്നാണ് എക്‌സിൽ ആരാധകർ കുറിക്കുന്നത്. ഗില്ലിനെ ടീമിലെ പോസ്റ്റർ ബോയ് ആക്കാൻ സീനിയർ താരമായിരുന്നു ശിഖർ ധവാൻ മുതൽ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളിന് വരെ നഷ്ടങ്ങളുണ്ടായിട്ടുണ്ട്.

പ്രഷറുള്ള മത്സരങ്ങളിൽ തിളങ്ങാൻ ഗില്ലിന് സാധിക്കാറില്ലെന്നും ക്യാപ്റ്റൻസിയിൽ അമ്പേ പരാജയമാണെന്നും ആരാധകർ കമന്റ് ചെയ്യുന്നു. ഥുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ എന്നിവരെല്ലാം പുറത്തിരിക്കുമ്പോഴാണ് ഗില്ലിനെ ചുമന്ന് ബിസിസിഐ നടക്കുന്നതെന്നും ആരാധകർ വിമർശിച്ചു.

അവസാന ഏകദിനത്തിൽ ഇന്ത്യ 338 ചെയ്‌സ് റൺസ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ഗിൽ വെറും 23 റൺസാണ് നേടിയത്. ഗിൽ ക്യാപ്റ്റനായി ആദ്യ രണ്ട് ഏകദിന പരമ്പരയിൽ ഇന്ത്യ തോൽക്കുകയും ചെയ്തു.

Content Highlights- Shubman GIll Gets trolled after ODI series loss against New Zealand

dot image
To advertise here,contact us
dot image