അവൻ ബാറ്റ് ചെയ്യുമ്പോൾ ന്യൂസിലാൻഡ് വിറക്കുകയായിരുന്നു; ഇന്ത്യയുടെ പുതിയ ഓൾറൗണ്ടറെ പുകഴ്ത്തി ശ്രീകാന്ത്

നാല് ഫോറും നാല് കൂറ്റൻ സിക്‌സറുമുൾപ്പടെ 43 പന്തിൽ നിന്നും 52 റൺ്‌സ് നേടാൻ താരത്തിന് സാധിച്ചു

അവൻ ബാറ്റ് ചെയ്യുമ്പോൾ ന്യൂസിലാൻഡ് വിറക്കുകയായിരുന്നു; ഇന്ത്യയുടെ പുതിയ ഓൾറൗണ്ടറെ പുകഴ്ത്തി ശ്രീകാന്ത്
dot image

ഇന്ത്യൻ യുവതാരം ഹർഷിത് റാണയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. ന്യൂസിലാൻഡിനെതിരെയുള്ള അവസാന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ്ങാണ് റാണ കാഴ്‌ചെച്ചത്. നാല് ഫോറും നാല് കൂറ്റൻ സിക്‌സറുമുൾപ്പടെ 43 പന്തിൽ നിന്നും 52 റൺ്‌സ് നേടാൻ താരത്തിന് സാധിച്ചു.

അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ ന്യൂസിലാൻഡ് ഒന്ന് പേടിച്ചെന്നും റാണയുടെ ബാറ്റിങ് തന്നെ ഞെട്ടിച്ചെന്നും ശ്രീകാന്ത് പറഞ്ഞു. ' വിറക്കുകയായിരുന്നു 'വിരാട് കോഹ്‌ലി രാജാക്കൻമാരുടെ രാജാവാണ്. അദ്ദേഹത്തിൻറെ പ്രകടനത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. തുരുതുരാ വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. നിതീഷ് കുമാർ റെഡ്ഡിയുടെ ഇന്നിങ്‌സ് നല്ലതായിരുന്നു. പക്ഷെ ശരിക്കും ഞെട്ടിച്ചതും കളി തിരിച്ചതും ഹർഷിത് റാണയുടെ ബാറ്റിങ്ങായിരുന്നു. അവൻ സിക്‌സടി തുടങ്ങിയതോടെ കിവീസ് താരങ്ങൾ ശരിക്കും വിറച്ചു. റാണയുടെ ബാറ്റിങ് കണ്ട് ഞാൻ ശരിക്കും അമ്പരന്നുപോയി.

അവൻ വേറെ ലെവലായിരുന്നു. അവനെ തടയാൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ന്യൂസിലൻഡ് ബൗളർമാരെയാണ് ഗ്രൗണ്ടിൽ കണ്ടത്. കാരണം അത്ര അനായാസമായിട്ടായിരുന്നു ഹർഷിത് റാണ സിക്‌സുകൾ പറത്തിയത്.

വിരാട് കോലി-ഹർഷിത് റാണ കൂട്ടുകെട്ടിൽ നേടിയ 99 റൺസിൽ റാണ 52 റൺസാണ് അടിച്ചത്. അത് ആ സമയം നിർണായകമായിരുന്നു. കാരണം ആവശ്യമായ റൺറേറ്റ് ആ സമയം 11ന് അടുത്തായിരുന്നു. എന്നാൽ റാണയുടെ തകർപ്പനടികൾ റൺനിരക്ക് കുറച്ചു. അത് ന്യൂസിലൻഡ് ക്യാപ്റ്റനെയും കളിക്കാരെയും പേടിപ്പിച്ചു,' ശ്രീകാന്ത് പറഞ്ഞു.

നിതീഷ് കുമാർ റെഡ്ഡിയുടെ വിക്കറ്റാണ് നിർണായകമായതെന്നും അദ്ദേഹം ക്രീസിൽ നിൽക്കണമായിരുന്നുവെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Content Highlights- Kris Srikanth louds Harshit Rana's Batting

dot image
To advertise here,contact us
dot image