പെർഫ്യൂമുകളോട് പ്രിയമുള്ള മമ്മൂട്ടി; ഏതാണ് ഇഷ്ട പെർഫ്യൂം?, മറുപടിയുമായി നടന്‍

ഏതാണ് മമ്മൂട്ടിയുടെ ഇഷ്ട പെർഫ്യൂം? തുറന്നു പറഞ്ഞ് നടൻ

പെർഫ്യൂമുകളോട് പ്രിയമുള്ള മമ്മൂട്ടി; ഏതാണ് ഇഷ്ട പെർഫ്യൂം?, മറുപടിയുമായി നടന്‍
dot image

പെർഫ്യൂമുകളോട് ഏറെ പ്രിയമുള്ള നടനാണ് മമ്മൂട്ടി. അടുത്തിടെ ദുബായിൽ വെച്ച് നടന്ന പരിപാടിയിൽ നടന്റെ ഇഷ്ട പെർഫ്യൂം ഏതെന്ന രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് നടൻ. നടനൊപ്പം പ്രമുഖ പെർഫ്യൂം കമ്പനിയുടെ ഉടമയും ഉണ്ടായിരുന്നു. അദ്ദേഹം ഒരുപാട് പെർഫ്യൂമുകൾ തനിക്ക് അയച്ചിട്ടുണ്ടെന്നും അതിൽ ചിലതെല്ലാം വലിയ ഇഷ്ടമായെന്നും മമ്മൂട്ടി പറഞ്ഞു. ഇഷ്ട പെർഫ്യൂം ഏതെന്ന ചോദ്യത്തിനും നടൻ മറുപടി നൽകുന്നുണ്ട്.

'എനിക്ക് പെർഫ്യൂമുകൾ വളരെ ഇഷ്ടമാണ്. അത് ഏതൊക്കെ ആണെന്നോ പേരോ പറയേണ്ടതില്ലെന്ന് തോന്നുന്നു, കാരണം ബിഗ് പെർഫ്യൂമർ ഇവിടെയുണ്ട്. നമുക്ക് ഇവിടെ ചന്ദനം, മുല്ലപ്പൂ അങ്ങനെ ഒരുപാട് ഉണ്ട്. ഏതാണ് മികച്ചതെന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല. കാരണം കുട്ടികളിൽ ആരെയാണ് ഇഷ്ടം എന്ന ചോദിച്ചാൽ പറയാൻ കഴിയില്ലല്ലോ. എല്ലാവരെയും ഇഷ്‍ടമാണ്.

Mammootty

എനിക്ക് പെർഫ്യൂമുകൾ വളരെ ഇഷ്ടമാണ്, ഒരുപാട് പെർഫ്യൂമുകൾ അയച്ച് തന്നതിൽ ചിലത് എനിക്ക് വളരെ ഇഷ്ടമായിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് ഇദ്ദേഹത്തിന് നന്നായി അറിയാം. വെളിപ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിൽ ഗൗരവമായി ഞാൻ സംസാരിച്ചിട്ട്, പിന്നീട് പറയാം,' മമ്മൂട്ടി പറഞ്ഞു.

ഈ പരിപാടിയിൽ വെച്ച് തന്നെ ചത്താ പച്ച സിനിമയെക്കുറിച്ചും നടൻ സംസാരിച്ചിരുന്നു. സിനിമയിൽ മമ്മൂട്ടി അതിഥിവേഷത്തിലെത്തുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരോ മറ്റ് കാര്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ട്രെയിലറില്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെ പരാമര്‍ശിക്കുന്നുണ്ട്. അത് മമ്മൂട്ടി ആണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. വാൾട്ടറിന്റെ കുറച്ച് പിള്ളേർ കൊച്ചിയിൽ ഇറങ്ങുന്നുണ്ടെന്ന് കേട്ട് എന്ന് രഞ്ജിനി ഹരിദാസ് പറയുമ്പോൾ വാൾട്ടറിന്റെ അല്ല മട്ടാഞ്ചേരിയിലെ പിള്ളേരാണ് എന്നാണ് മമ്മൂട്ടി മറുപടി നൽകുന്നത്. 22 -ാം തിയതിയാണ് ചത്താ പച്ച എന്നും മമ്മൂട്ടി പറഞ്ഞു.

സിനിമയുടെ ട്രെയിലറിന്റെ അവസാനം ഒരാള്‍ പിന്‍തിരിഞ്ഞുനിന്ന് തലയില്‍ ഒരു കെട്ട് കെട്ടുന്ന രംഗമുണ്ട്. ആ തിരിഞ്ഞുനില്‍ക്കുന്നത് മമ്മൂട്ടി ആണെന്നാണ് നിരവധി പേര്‍ പറയുന്നത്. 'വാള്‍ട്ടറിന്റെ പിള്ളേരെ തൊടാന്‍ ഒരുത്തനും വളര്‍ന്നിട്ടില്ലടാ' എന്ന് ഒരു കുട്ടി പറയുന്ന വോയ്‌സ് ഓവറുണ്ട്. അങ്ങനെയൊരു മാസ് പരിവേഷം നല്‍കണമെങ്കില്‍ അത് മമ്മൂട്ടി തന്നെയാകുമെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്. ട്രെയിലറില്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് 'ചത്താ പച്ച' എന്ന് പറയുന്ന ശബ്ദം മമ്മൂട്ടിയുടേത് ആണെന്നും അല്ലെന്നും തര്‍ക്കം നടക്കുന്നുണ്ട്.

Mammootty

അതേസമയം, ചത്താ പച്ച സിനിമയിലെ കാമിയോ വേഷം കൂടാതെ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലും കൂടി ഭാഗമാകുന്ന പാട്രിയറ്റ് ആണ് അടുത്തതായി റിലീസിന് എത്തുന്ന ചിത്രം. അടൂര്‍ ഗോപാലകൃഷ്ണന്‍‌, ഖാലിദ് റഹ്മാന്‍, നിതീഷ് സഹദേവന്‍ എന്നിവരുടെ ചിത്രങ്ങളും പണിപ്പുരയിലാണ്.

Content Highlights: Veteran actor Mammootty has revealed his favourite perfume, speaking openly about the fragrance he prefers to use.

dot image
To advertise here,contact us
dot image