നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ ടി ജലീല്‍; ' മുസ്ലിം ലീഗിനോട് ഏറ്റുമുട്ടേണ്ട തക്കതായ കാരണങ്ങളില്ല'

നല്ലൊരു സ്ഥാനാര്‍ഥി വന്നാല്‍ തവനൂരില്‍ എല്‍ഡിഎഫ് അനായാസം വിജയിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ ടി ജലീല്‍; ' മുസ്ലിം ലീഗിനോട് ഏറ്റുമുട്ടേണ്ട തക്കതായ കാരണങ്ങളില്ല'
dot image

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെടി ജലീല്‍ എംഎല്‍എ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നിയമസഭ തെരെഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട ആളുകളോട് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് എന്ത് തീരുമാനവും എടുക്കാം. പാര്‍ട്ടി പറയുന്നതിന് അനുസരിച്ചു ആശ്രയിച്ച് അന്തിമ തീരുമാനം എടുക്കും. തവനൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുപക്ഷത്തിന് മറികടക്കാനാകും. നല്ലൊരു സ്ഥാനാര്‍ഥി വന്നാല്‍ തവനൂരില്‍ എല്‍ഡിഎഫ് അനായാസം വിജയിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

പെരിന്തല്‍മണ്ണയിലേക്ക് മാറുമെന്നത് ഓരോരുത്തരുടെ ഊഹാപോഹം. കഥകള്‍ ഓരോന്ന് മെനയുകയാണ്. ഇപ്പോള്‍ മുസ്ലിം ലീഗുമായി നേരിട്ട് ഏറ്റുമുട്ടേണ്ട തക്കതായ കാരണങ്ങള്‍ ഇല്ല. കുറ്റിപ്പുറത്ത് ലീഗിനെതിരെ മത്സരിച്ചപ്പോള്‍ തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. മത്സരിക്കണ്ട എന്ന് തീരുമാനിച്ച ആളോട് മറ്റൊരു സ്ഥലത്തു പോയി മത്സരിക്കണം എന്ന് പറയില്ലല്ലോയെന്നും കെ ടി ജലീല്‍ പറഞ്ഞു.

തവനൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്. 2020ല്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രം ഭരണം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ഉണ്ടായിരുന്ന പഞ്ചായത്തുകള്‍ നിലനിര്‍ത്തുകയും ബാക്കി നാലെണ്ണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിലും തവനൂരില്‍ യുഡിഎഫാണ് മുന്നിലെത്തിയത്. 18,101 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്. കഴിഞ്ഞ തവണ ഫിറോസ് കുന്നുംപറമ്പിലുമായി ശക്തമായ മത്സരം നടന്നപ്പോഴും 2564 വോട്ടിന്റെ ഭൂരിപക്ഷം നേടാനായതിന്റെ ആത്മവിശ്വാസം സിപിഐഎമ്മിനുണ്ട്.

Story Highlights: K T Jaleel has stated that he will not contest the upcoming Legislative Assembly elections.

dot image
To advertise here,contact us
dot image