രോഹിത് ഇല്ല; ആകെ മൂന്ന് ഇന്ത്യക്കാർ; ചരിത്രത്തിലെ മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് പാര്‍ത്ഥിവ് പട്ടേല്‍

ഏകദിന ക്രിക്കറ്റിലെ ലോകത്തിലെ എക്കാലത്തെയും മികച്ച ലോക ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം പാര്‍ത്ഥിവ് പട്ടേല്‍

രോഹിത് ഇല്ല; ആകെ മൂന്ന് ഇന്ത്യക്കാർ; ചരിത്രത്തിലെ മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് പാര്‍ത്ഥിവ് പട്ടേല്‍
dot image

ഏകദിന ക്രിക്കറ്റിലെ ലോകത്തിലെ എക്കാലത്തെയും മികച്ച ലോക ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം പാര്‍ത്ഥിവ് പട്ടേല്‍. മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം കണ്ടെത്തിയ ഇലവനിൽ ലോകകപ്പ് സമ്മാനിച്ച എം എസ് ധോണിയും ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ച രോഹിത് ശര്‍മയും ഇടം നേടിയിട്ടില്ലെന്നത് ശ്രദ്ധേയമായി.

പാര്‍ത്ഥിവ് പട്ടേല്‍ തെരഞ്ഞെടുത്ത ലോക ഇലവന്‍റെ ടീമിന്‍റെ ഓപ്പണര്‍മാരായി സച്ചിൻ ടെന്‍ഡുല്‍ക്കറും ആദം ഗില്‍ക്രിസ്റ്റുമാണ് ഇറങ്ങുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ വിരാട് കോലി, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസ്, ഇന്ത്യയുടെ കപില്‍ ദേവ് എന്നിവരടങ്ങുന്നതാണ് പാര്‍ത്ഥിവിന്‍റെ ലോക ഇലവന്‍റെ മധ്യനിര.

സ്പിന്നര്‍മാരായി ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും ശ്രീലങ്കൻ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ടീമിലെത്തിയപ്പോള്‍ പേസര്‍മാരായി പാര്‍ത്ഥിവിന്‍റെ ടീമിലെത്തിയത്. പാകിസ്ഥാന്‍ ഇതിഹാസ താരം വസീം അക്രവും ദക്ഷിണാഫ്രിക്കൻ ഓള്‍ റൗണ്ടറായ ലാന്‍സ് ക്ലൂസ്നറുമാണ്.

പാർഥിവ് പട്ടേൽ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഏകദിന ഇലവൻ: സച്ചിൻ ടെൻഡുൽക്കർ, ആദം ഗിൽക്രിസ്റ്റ്, വിരാട് കോലി, ബ്രയാൻ ലാറ, റിക്കി പോണ്ടിംഗ്, ജാക്വിസ് കാലിസ്, കപിൽ ദേവ്, ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ, വസീം അക്രം, ലാൻസ് ക്ലൂസ്നർ.

Content Highlights-no rohit and dhoni; Ex-India Star Picks All-Time ODI XI

dot image
To advertise here,contact us
dot image