രോഹിത് ആദ്യ പത്തിലില്ല; മിച്ചൽ കഴിഞ്ഞാൽ കോഹ്‌ലി; ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ റണ്‍വേട്ടക്കാർ

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര അവസാനിച്ചിരിക്കുകയാണ്

രോഹിത് ആദ്യ പത്തിലില്ല; മിച്ചൽ കഴിഞ്ഞാൽ കോഹ്‌ലി; ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ റണ്‍വേട്ടക്കാർ
dot image

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര അവസാനിച്ചിരിക്കുകയാണ്. ആദ്യ മത്സരം ജയിച്ച് ഇന്ത്യ ലീഡ് നേടിയെങ്കിലും ശേഷിക്കുന്ന രണ്ട് മത്സരവും ജയിച്ച് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

നീണ്ട കാലത്തിന് ശേഷമാണ് ന്യൂസിലാൻഡ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര ജയിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ഏകദിന പരമ്പരയും നേടാനായത് കിവികൾക്ക് ഇരട്ടി മധുരമാണ്. ഈ പരമ്പരയിലെ ടോപ് റൺ വേട്ടക്കാരെ നോക്കാം.

മുന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് 352 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് പരമ്പരയിലെ റൺവേട്ടക്കാരിൽ ഒന്നാമത്. ശരാശരി 176. രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും മിച്ചല്‍ സ്വന്തമാക്കി.

റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ വിരാട് കോഹ്ലിയാണ്. മൂന്ന് മത്സരങ്ങളിള്‍ നിന്ന് 240 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും കോഹ്‌ലി നേടി. 240 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ് മൂന്നാമത്. മൂന്ന് മത്സരങ്ങള്‍ കളിച്ച താരം 150 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും താരം സ്വന്തമാക്കി. ഇന്ത്യയുടെ കെ എൽ രാഹുല്‍ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് 142 റണ്‍സ്. 112 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 135 റണ്‍സാണ് ഗില്‍ നേടിയത്. 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ന്യൂസിലന്‍ഡിന്റെ വില്‍ യംഗ് ആറാമതുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 129 റണ്‍സാണ് യംഗ് നേടിയത്. 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണ ഏഴാമത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 83 റണ്‍സാണ് സമ്പാദ്യം. 52 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കിവീസ് ഓപ്പണര്‍ കോണ്‍വെ എട്ടാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് 77 റണ്‍സ്. 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് മത്സരം മാത്രം കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി 73 റണ്‍സുമായി ഒമ്പതാം സ്ഥാനത്ത്. അവസാന ഏകദിനത്തില്‍ 53 റണ്‍സ് നേടാന്‍ നിതീഷിന് സാധിച്ചിരുന്നു.


മൂന്ന് മത്സരങ്ങളില്‍ 72 റണ്‍സ് നേടിയ ഹെന്റി നിക്കോള്‍സ് പത്താമതാണ്. 62 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 61 റൺസുള്ള രോഹിത് ശർമയാണ് പതിനൊന്നാം സ്ഥാനത്ത്.

Content Highlights-Rohit not in top 10; Kohli after Mitchell; Run-getters in India-New Zealand series

dot image
To advertise here,contact us
dot image