

കോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് അജിത്. സിനിമകളിൽ നിന്ന് ഇടവേളയെടുത്ത് നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റേസിങ്ങിൽ ആണ്. ഇപ്പോഴിതാ അജിത്തിനൊപ്പം യാത്ര ചെയ്യാൻ അവസരമാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. റേസിങ്ങിന്റെ പ്രൊമോഷന്റെ ഭാഗമായി അജിത്തിനൊപ്പം ഫെരാരിയില്‍ ദുബായ് ഓട്ടോഡ്രോമില്‍ ഒരു റൗണ്ട് റൈഡ് ചെയ്യാം. കഴിഞ്ഞദിവസം ഇതിന്റെ പരസ്യം അജിത് കുമാര്‍ റേസിങ് തന്നെയാണ് പുറത്തുവിട്ടത്. ജനുവരി 25നാണ് ഈ ഓഫര്‍. 3500 ദിനാര്‍ നല്‍കിയാല്‍ അജിത്തിനൊപ്പം ഫെരാരിയില്‍ യാത്ര ചെയ്യാമെന്നാണ് പരസ്യത്തില്‍. ഇന്ത്യൻ രൂപയിൽ ഒരാൾക്ക് 86,000 രൂപയാണ്. നടന്റെ ആരാധകർക്കും റേസിങ്ങിനോട് കമ്പം ഉള്ളവർക്കും ആകാംഷ നിറഞ്ഞ വാർത്തയാണിത്.
എന്നാൽ ഈ പരസ്യത്തിന് നേരെ ട്രോളുകൾ എത്തുന്നുണ്ട്. ‘ഒരു നല്ല റേസിങ് ടീമിന് ഇങ്ങനെയുള്ള പ്രൊമോഷന്‍ ആവശ്യമില്ല. നല്ലതാണെങ്കില്‍ വിജയിക്കും’ എന്നാണ് വിമർശനങ്ങൾ. നേരത്തെ അജിത് നായകനായി എത്തിയ തുനിവ് എന്ന സിനിമയുടെ റിലീസ് സമയത്ത് 'നല്ല സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യമില്ല, ആ സിനിമ തന്നെയാണ് പ്രൊമോഷൻ' എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ട്രോളാക്കി മാറ്റിയത്. പരസ്യവും പ്രൊമോഷനുമൊന്നും ചെയ്യാന്‍ താത്പര്യമില്ലാത്ത ആളാണ് അജിത്ത് എന്ന ധാരണ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു, ഇക്കാരണം കൊണ്ടാണ് ട്രോളുകൾ കൂടുന്നത്.
എന്നാൽ, അജിത്തിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. റേസിങ് ടീം നടത്തണമെങ്കിൽ പണം ആവശ്യമാണെന്നും ഇത്തരം പരസ്യത്തിൽ അഭിനയിക്കുന്നത് വഴി സ്‌പോൺസർമാർ വരുകയും അത് ടീമിനെ സംരക്ഷിക്കുകയും ചെയ്യുമെന്നും ചിലർ വാദിക്കുന്നുണ്ട്. എന്നാൽ അജിത്തിന്റെ ഈ പുതിയ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

അതേസമയം, ഗുഡ് ബാഡ് അഗ്ലി ആണ് അവസാനം പുറത്തുവന്ന അജിത് ചിത്രം. ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlights: Reports say fans now have an opportunity to travel with actor Ajith in a Ferrari by paying 3,500 dinars. The unique experience has created excitement among fans, as it offers a rare chance to spend time with the star outside cinema. The news has quickly gained attention on social media and among Ajith followers.