

അബുദബിയിൽ വിദേശികൾ ഓരോ മണിക്കൂറിലും തദ്ദേശിയ നിയമപ്രകാരം 13 വിവാഹങ്ങൾ നടക്കുന്നതായി കണക്കുകൾ. 2021-ലാണ് പ്രവാസികൾക്കായി എമിറേറ്റ് നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെന്ന റിപ്പോർട്ടുകൾ നിയമം നിലവിൽ വന്നത്. ഇതിന് ശേഷം ഏകദേശം 53,000 ദമ്പതികൾ തങ്ങളുടെ വിവാഹം എമിറേറ്റിലെ സിവിൽ വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2025-ൽ അബുദബി സിവിൽ ഫാമിലി കോടതി വഴി 19,000 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം വിവാഹ കരാറുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2022-ൽ 5,400, 2023-ൽ 12,000, 2024-ൽ 16,200 എന്നിങ്ങനെയാണ് കണക്കുകൾ. ഇതോടെ ആകെ വിവാഹങ്ങളുടെ എണ്ണം ഏകദേശം 53,000-ൽ എത്തി.
നിലവിൽ കോടതി പ്രതിമാസം ഏകദേശം 1,600 സിവിൽ വിവാഹ രജിസ്ട്രേഷനുകൾ കൈകാര്യം ചെയ്യുന്നുണ്ട്, അതായത് പ്രതിദിനം 70 എണ്ണം. വിദേശ താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ സിവിൽ വിവാഹങ്ങൾക്കായി അബുദബി കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
അബുദബി സിവിൽ ഫാമിലി കോടതിയുടെ ദ്രുതഗതിയിലുള്ള വളർച്ച വ്യക്തമാക്കുന്ന ഈ കണക്കുകൾ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. മുസ്ലിങ്ങളല്ലാത്തവർക്കും വിദേശികൾക്കും വേണ്ടിയുള്ള വ്യക്തിനിയമ കാര്യങ്ങൾ പൂർണ്ണമായും ഒരു സിവിൽ നിയമസംവിധാനത്തിലൂടെ കൈകാര്യം ചെയ്യുന്നതിനായാണ് ഈ കോടതി സ്ഥാപിച്ചത്.
Content Highlights: A report has revealed that Abu Dhabi records an average of 13 foreign marriages every hour under its local legal framework. The figures highlight the emirate’s growing popularity among expatriates seeking legal marriage registration. Authorities said the streamlined legal process has contributed to the steady rise in such marriages.