ടെസ്റ്റിന് പിന്നാലെ ഏകദിനവും ഇന്ത്യ കൈവിടുന്നു; 'ഗംഭീര' പരീക്ഷണങ്ങൾ അവസാനിപ്പിക്കാറായോ?

ടെസ്റ്റിലെ തുടർതോൽവികൾക്ക് പുറമെ ഗംഭീറിന് കീഴിൽ ഇന്ത്യ ഏകദിന ഫോർമാറ്റും കൈവിടുകയാണ്.

ടെസ്റ്റിന് പിന്നാലെ ഏകദിനവും ഇന്ത്യ കൈവിടുന്നു; 'ഗംഭീര' പരീക്ഷണങ്ങൾ അവസാനിപ്പിക്കാറായോ?
dot image

ടെസ്റ്റിൽ നിരന്തരം തോൽക്കുമ്പോഴും പരിശീലകൻ ഗൗതം ഗംഭീറിന് പറയാനുണ്ടായിരുന്നത് ഏകദിന, ടി 20 ഫോർമാറ്റിലെ വിജയങ്ങളായിരുന്നു. ഈയിടെ സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പോൾ ഭാവിയെ പറ്റിയുള്ള പരിശീലകനോടുള്ള ചോദ്യത്തിൽ ഗംഭീർ പറഞ്ഞത് ഞാൻ ഏഷ്യ കപ്പ് കിരീടവും ചാമ്പ്യൻസ് ട്രോഫി കിരീടവും നേടിത്തന്നിട്ടുണ്ട് എന്നാണ്.

എന്നാലിപ്പോൾ ടെസ്റ്റിലെ തുടർതോൽവികൾക്ക് പുറമെ ഗംഭീറിന് കീഴിൽ ഇന്ത്യ ഏകദിന ഫോർമാറ്റും കൈവിടുകയാണ്. 2026 കലണ്ടർ വർഷത്തിലെ ആദ്യ പരമ്പരയിൽ ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിച്ചിരിക്കുന്നു.

2016ന് ശേഷം ആദ്യമാണ് ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര അടിയറവ് വെക്കുന്നത്. ന്യൂസിലാൻഡിനോട് മാത്രമല്ല കഴിഞ്ഞ ഓസ്ട്രേലിയയോടുമായി നടന്ന പരമ്പരയിലും ഇന്ത്യ സമീപകാലത്ത് ഇന്ത്യ തോറ്റു. ഈയിടെ നടന്ന മൂന്ന് പരമ്പരകളിൽ ആകെ ഒൻപത് മത്സരങ്ങള്‍, നാല് ജയം, അഞ്ച് തോല്‍വി. പരമ്പര നേടാനായത് ദക്ഷിണാഫ്രിക്കയോട് മാത്രം.

ഇനി മുന്നിലുള്ളത് ട്വന്റി 20 ലോകകപ്പാണ്. സമീപകാലത്ത് ഏറ്റവും സ്ഥിരതയുള്ളതും ഡൊമിറ്റേങ്ങുമായുള്ള ട്വന്റി 20 ടീം ഇന്ത്യയുടേതാണ്. ഐ പി എല്ലിൽ പഴറ്റിത്തെളിഞ്ഞ താരങ്ങളുടെ മികവും ഇന്ത്യയ്ക്കുണ്ട്. ലോകകപ്പ് നേടാനായില്ലെങ്കില്‍ ഗംഭീറിന്റെ പരിശീലനകാലത്തിന് കര്‍ട്ടൻ വീഴാനുള്ള സാധ്യതകൂടുതലാണ്. ഫെബ്രുവരി ഏഴ് മുതലാണ് ടി 20 ലോകകപ്പ് തുടങ്ങുന്നത്. കാത്തിരിക്കാം, ഗംഭീറിന്റെ ഒടുക്കത്തെ പരീക്ഷണങ്ങൾക്കായി.

Content Highlights-India to give up ODIs after Tests; Will gambhir to be stopped?

dot image
To advertise here,contact us
dot image