രാജ രാജ താണ്ട! കിങ് കോഹ്ലിക്ക് 85ാം സെഞ്ച്വറി

91ാം പന്തിലാണ് വിരാട് ശതകം പൂർത്തിയാക്കിയത്. ഏകദിനത്തിലെ വിരാടിന്റെ 54ാം സെഞ്ച്വറിയാണ് ഇത്.

രാജ രാജ താണ്ട! കിങ് കോഹ്ലിക്ക് 85ാം സെഞ്ച്വറി
dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ 85ാം സെഞ്ച്വറി നേടി വിരാട് കോഹ്ലി. ന്യൂസിലാൻഡിനെതിരെയുള്ള അവസാന ഏകദിനത്തിലാണ് വിരാടിന്റെ സെഞ്ച്വറി. 91ാം പന്തിലാണ് വിരാട് ശതകം പൂർത്തിയാക്കിയത്. ഏകദിനത്തിലെ വിരാടിന്റെ 54ാം സെഞ്ച്വറിയാണ് ഇത്.

അതേസമയം ന്യൂസിലാൻഡിനെതിരെ 338 റൺസ് പിന്തുടരുന്ന ഇന്ത്യ പൊരുതുകയാണ്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 277 എന്ന നിലയിലാണ് നിലവിൽ ഇന്ത്യ.

ഹർഷിത് റാണ 52 റൺസും, നിതീഷ് കുമാർ റെഡ്ഡി 53 റൺസും നേടി വിരാടിന് മികച്ച പിന്തുണ നൽകിയപ്പോൾ ബാക്കി ബാറ്റർമാർക്കൊന്നും തിളങ്ങാൻ സാധിച്ചില്ല.

Content Highlights- virat kohli scored 85th century in final odi against nz

dot image
To advertise here,contact us
dot image