എന്തുകൊണ്ടാണ് നിങ്ങളുടെ ഫോൺ ചില കോളുകള്‍ റിങ് ചെയ്യുന്നത് സ്‌കിപ്പാക്കുന്നത്? അറിയാം

ഈ കാര്യങ്ങൾ മനസിലാക്കണമെങ്കിൽ ഇന്നത്തെ കാലത്ത് എങ്ങനെയാണ് മൊബൈൽ വോയിസ് കോളുകൾ പ്രവർത്തിക്കുന്നത് എന്നറിയണം

എന്തുകൊണ്ടാണ് നിങ്ങളുടെ ഫോൺ ചില കോളുകള്‍ റിങ് ചെയ്യുന്നത് സ്‌കിപ്പാക്കുന്നത്? അറിയാം
dot image

പലരും ഇത്തരമൊരു സാഹചര്യം അനുഭവിച്ചിട്ടുണ്ടാകാം. ഒരു ജോലിയുടെ അഭിമുഖത്തിനോ, സുഹൃത്തിന്റെ കോളിനോ, അല്ലെങ്കിൽ ഡെലിവറി കൺഫർമേഷനോ വേണ്ടിയുള്ള കോളിനായി കാത്തിരിക്കുകയാവും നിങ്ങൾ. ഫോണിന്റെ വോളിയവും റിങുമെല്ലാം ഓൺ ആയിരിക്കുകയും ചെയ്യും. ഫോൺ നിങ്ങളുടെ കൈയിലോ സമീപത്തോ ഉണ്ടാകാം. പക്ഷേ ഫോണിൽ കോൾ വന്നിട്ടുണ്ടാവില്ല. നിമിഷങ്ങൾക്ക് ശേഷം നിങ്ങൾ ആ സത്യം മനസിലാക്കും. മെസേജില്‍ അതാ ഒരു മിസ്ഡ് കോൾ നോട്ടിഫിക്കേഷൻ. എന്താകും ഒരാൾ നമ്മളെ വിളിച്ചിട്ട് കിട്ടാതെ പോകാനുള്ള കാരണം?

ടെലികമ്മ്യൂണിക്കേഷൻസ് വിദഗ്ധർ ഇക്കാര്യത്തിൽ ചില വിശദീകരണങ്ങൾ നൽകുന്നുണ്ട്. ഇതൊരു ടെക്‌നിക്കൽ ഗ്ലിച്ച് ആയി കരുതാൻ പറ്റില്ല. ആധുനിക സെല്ലുലാർ നെറ്റ്‌വർക്കുകളായ 4G, 5G എന്നിവ എങ്ങനെ ഓപ്പറേറ്റ് ചെയ്യുന്നു എന്നതിന്റെ ഫലമാണ്. സോഫ്റ്റ്‌വെയർ സെറ്റിങ്‌സ്, ബാറ്ററി മാനേജ്‌മെന്റ്, ടവറുമായി എങ്ങനെയാണ് നിങ്ങളുടെ ഫോൺ സമ്പർക്കം പുലർത്തുന്നത് എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കും. ഈയൊരു അവസ്ഥ ഉണ്ടാകാൻ കാരണം നിങ്ങളുടെ ഫോണാകില്ല, ഇതിന് പിന്നിലുള്ള സിസ്റ്റമാകാം.

ഫോണില്‍ കോൾ റിങ് ചെയ്യാതെ എങ്ങനെ നിങ്ങളുടെ ഫോൺ വോയിസ്‌മെയിൽ അയക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ കാര്യങ്ങൾ മനസിലാക്കണമെങ്കിൽ ഇന്നത്തെ കാലത്ത് എങ്ങനെയാണ് മൊബൈൽ വോയിസ് കോളുകൾ പ്രവർത്തിക്കുന്നത് എന്നറിയണം. മുൻകാലങ്ങളിൽ 3G നെറ്റ്‌വർക്കുകൾ ഫോൺകോളുകൾ കൈകാര്യം ചെയ്തിരുന്നത് സർക്യൂട്ട് - സ്വിച്ച്ഡ് ടെക്‌നോളജി ഉപയോഗിച്ചാണ്. എന്നാൽ 4G, 5G എന്നിവ ഉയർന്ന് വന്നതോടെ എല്ലാം മാറിമറിഞ്ഞു. ഈ പുതിയ നെറ്റ്‌വർക്കുകൾ വോയിസ് കോളുകളെ ഡാറ്റയായാണ് ക്യാരി ചെയ്യുന്നത്. വോയിസ് ഓവർ LTE 4Gക്കും, വോയിസ് ഓവർ ന്യൂ റേഡിയോ 5Gക്കും ഉപയോഗിക്കുന്നു. നിങ്ങളെ ആരെങ്കിലും ഫോൺ വിളിച്ചാൽ, നിങ്ങളുടെ ഫോൺ ഐപി മൾട്ടിമീഡിയ സബ്‌സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. ഈ നെറ്റ്‌വർക്ക് ഡാറ്റ ബേസ്ഡ് കോളിങിനെ പിന്തുണയ്ക്കുന്നതാണ്.

നിങ്ങളുടെ ഫോൺ ടവറുമായി കണക്ടാകുമ്പോഴാണ് ഇത് ബാക്ക്ഗ്രൗണ്ടിൽ നടക്കുന്നത്. താത്കാലികമായി ഉണ്ടാകുന്ന പ്രശ്‌നം എന്തെങ്കിലും മൂലം, കുറഞ്ഞ സിഗ്നൽ സ്ട്രങ്ത്ത്, സോഫ്റ്റ്‌വെയർ എറർ എന്നിവ രജിസ്‌ട്രേഷൻ ഫെയിൽ ചെയ്കാൽ ഫോണിൽ കോൾ വരില്ല. ഇതോടെ വോയിസ്‌മെയിൽ സെന്റാകും. അല്ലെങ്കിൽ ഫോൺ കണക്ട് ആവാത്ത അവസ്ഥയാകും ഉണ്ടാകുക.

രജിസ്‌ട്രേഷൻ പ്രശ്‌നങ്ങൾ മൂലം നിങ്ങളുടെ ഫോൺ VoLTE സപ്പോർട്ട് ചെയ്താലും കോളുകൾ മിസ്സാകും. സോഫ്റ്റ്‌വെയർ ബഗ്, സിം കാർഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ടവറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയെല്ലാം രജിസ്‌ട്രേഷനെ ബാധിക്കും. നെറ്റ്‌വർക്ക് ഹാൻഡ്ഓവേഴ്‌സിൽ നിങ്ങളുടെ ഫോൺ വൺ സെൽ ടവറിൽ നിന്നും മറ്റൊന്നിലേക്ക് മാറുമ്പോൾ ഒരു കോൾ വന്നാൽ ഫോണിലേക്ക് സിഗ്നൽ ലഭിക്കില്ല. 4G, 5G കവറേജ് സോണിൽ ട്രാൻസിഷൻ നടക്കുമ്പോൾ ഫോൺ ഫ്രീക്വൻസി ബാൻഡുകൾ സ്വിച്ച് ചെയ്യും അല്ലെങ്കിൽ തിരക്ക് കുറഞ്ഞ ടവറിലേക്ക് ഡ്രോപ്പ്ഡൗൺ ആകും.

ആൻഡ്രോയിഡ് ഫോണുകളിൽ ചിലപ്പോൾ ബാറ്ററി ഒപ്റ്റിമൈസേഷൻ ഫീച്ചറുകൾ കോളുകൾ ബ്ലോക്ക് ചെയ്യാറുണ്ട്. പല നിർമാതാക്കളുടെയും ബാറ്ററി സേവിങ് മോഡുകൾ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി ലിമിറ്റ് ചെയ്യും. സിസ്റ്റമോ അല്ലെങ്കിൽ തേർഡ് പാർട്ടി ക്ലീനർ അല്ലെങ്കിൽ ബാറ്ററി സേവർ എന്നിവ ഫോൺ ആപ്പിനെ റെസ്ട്രിക്ട് ചെയ്താൽ കോൾ വന്നാൽ റിങ് ആവില്ല. ചില ആന്റി വൈറസ് ആപ്ലിക്കേഷനുകൾ അല്ലെങ്കിൽ കോൾ ബ്ലോക്കിങ് ടൂളുകൾ ചില കോളുകളെ ബ്ലോക്ക് ചെയ്യും. ഫോൺ കോൾ ചെയ്യാൻ സാധിക്കുന്ന മെസേജിങ് ആപ്ലിക്കേഷനുകൾ അവയെ ഡിഫോൾട്ടായി സെറ്റ് ചെയ്താൽ ഇത്തരം ഇടപെടൽ നടത്തും. മറ്റൊരു ഘടകം കവറേജ് ഡെഡ് സോണുകൾ ഇപ്പോഴും നിലനിൽപ്പുണ്ട് എന്നതാണ്.

Content Highlights: your phone skips some calls, there are some reasons behind this

dot image
To advertise here,contact us
dot image