വിജയ് ഹസാരെ ഫൈനൽ; വിദർഭക്കെതിരെ സൗരാഷ്ട്രക്ക് 318 റൺസ് വിജയലക്ഷ്യം

ഓപ്പണിങ് ബാറ്റർ അഥർവ തായ്‌ടെയുടെ സെഞ്ച്വറിയാണ് വിദർഭയെ മികച്ച സ്‌കോറിലെത്തിച്ചത്

വിജയ് ഹസാരെ ഫൈനൽ; വിദർഭക്കെതിരെ സൗരാഷ്ട്രക്ക് 318 റൺസ് വിജയലക്ഷ്യം
dot image

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ വിർഭക്കെതിരെ സൗരാഷ്ട്രക്ക് 318 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ചെയ്ത വിദർഭ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 317 റൺസ് നേടിയത്.

ഓപ്പണിങ് ബാറ്റർ അഥർവ തായ്‌ടെയുടെ സെഞ്ച്വറിയാണ് വിദർഭയെ മികച്ച സ്‌കോറിലെത്തിച്ചത്. 118 പന്തിൽ നിന്നും 15 ഫോറും അഞ്ച് സിക്‌സറുമുൾപ്പടെ 128 റൺസ് നേടാൻ അദ്ദേഹത്തിനായി. യഷ് റാത്തോഡ് 54 റൺസും അമൻ മൊകാതെ 33 റൺസും സ്വന്തമാക്കി.

സൗരാഷ്ട്രക്ക് വേണ്ടി അങ്കുർ പവാർ നാല് വിക്കറ്റ് നേടിയപ്പോൾ ചിരാക് ജാനിയും ചേതൻ സ്‌കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച സൗരാഷ്ട്ര രണ്ടോവറിൽ ഒമ്പത് റൺസ് നേടിയിട്ടുണ്ട്.

Content Highlights- Suarashtra need 318 runs In VHT finals Against Vidarbha

dot image
To advertise here,contact us
dot image