വീണ്ടും സെഞ്ച്വറി! തീകാറ്റായി ഡാരിൽ മിച്ചൽ

മറുവശത്ത് ഗ്ലെൻ ഫിലിപ്‌സും ക്രീസിലുണ്ട്

വീണ്ടും സെഞ്ച്വറി! തീകാറ്റായി ഡാരിൽ മിച്ചൽ
dot image

ഇന്ത്യക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി തികച്ച് ന്യൂസിലാൻഡ് മധ്യനിര ബാറ്റർ ഡാരിൽ മിച്ചൽ. രണ്ടാം ഏകദിനത്തിലും താരം സെഞ്ച്വറി തികച്ചിരുന്നു. 106 പന്തിൽ 10 ഫോറും രണ്ട് സിക്‌സറുമടിച്ചാണ് താരം ശതകം തികച്ചത്.

നിലവിൽ 109 റൺസുമായി താരം ക്രിസീൽ നിൽപ്പുണ്ട്. മറുവശത്ത് 70 റൺസുമായി ഗ്ലെൻ ഫിലിപ്‌സും ക്രീസിലുണ്ട്. നാലാം വിക്കറ്റിൽ ഇരുവരും 150ന് മുകളിൽ കൂട്ടുക്കെട്ടുണ്ടാക്കി.

നേരത്തെ മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. മത്സരത്തിലെ രണ്ടാം ഓവറിൽ തന്നെ കിവികളുടെ ഓപ്പണർമാരെ ഡ്രസിങ് റൂമിലെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. അഞ്ച് റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരുടെയും വിക്കറ്റ് ഇന്ത്യ നേടി.

മത്സരത്തിലെ നാലാം പന്തിൽ ഹെൻറി നിക്കോൾസിനെ നേരിട്ട ആദ്യ പന്തിൽ ബൗൾഡാക്കി അർഷ്ദീപ് സിങ് മടക്കിയപ്പോൾ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഡെവൺ കോൺവെയെ ഹർഷിത് റാണ രോഹിത് ശർമയുടെ കയ്യിലെത്തിച്ചു. വിൽ യങ് 30 റൺസ് നേടി റാണക്ക് വിക്കറ്റ് നൽകി മടങ്ങി.

മത്സരത്തിൽ ഒരു മാറ്റവുമായാണ് ഇന്ത്യ എത്തിയത്. മോശം ഫോമിലുള്ള പ്രസിദ്ധ് കൃഷ്ണക്ക് പകരം ഇടം കയ്യൻ പേസർ അർഷ്ദീപ് സിങ് ടീമിലെത്തി. ന്യൂസിലാൻഡ് നിരയിൽ മാറ്റങ്ങളൊന്നുമില്ല.

Content Highlights- Daryl Mitchell scored yet another century in last ODi

dot image
To advertise here,contact us
dot image