

അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 239 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ഇടയ്ക്ക് മഴ വില്ലനായി എത്തിയ മത്സരം 49 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ 48.4 ഓവറില് 238 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായിരുന്നു. വൈഭവ് സൂര്യവംശിയുടെയും അഭിഗ്യാന്‍ കുണ്ടുവിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 39 ഓവറില്‍ ആറിന് 162 എന്ന നിലയില്‍ എത്തിനില്‍ക്കുമ്പോഴാണ് മഴയെത്തിയത്. 67 പന്തില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 72 റണ്‍സെടുത്ത വൈഭവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 112 പന്തില്‍ 80 റണ്‍സെടുത്ത കുണ്ടുവും നിര്‍ണായക സംഭാവന നല്‍കി.
26 പന്തില്‍ 28 റണ്‍സെടുത്ത കനിഷ്‌ക് ചൗഹാന്‍, 6 പന്തില്‍ 11 റണ്‍സെടുത്ത ദീപേഷ് ദേവേന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിന്നീട് രണ്ടക്കം കടന്നത്. ബംഗ്ലാദേശിന് വേണ്ടി അല്‍ ഫഹദ് അഞ്ച് വിക്കറ്റ് നേടി തിളങ്ങി. ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍, അസിസുല്‍ ഹകിം എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
Content Highlights: India vs Bangladesh, U19 World Cup 2026: Vaibhav Suryavanshi, Abhigyan Kundu Score Big As India Post 238 In Rain-Hit Game