

രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 285 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് അടിച്ചെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ച്വറിയും നേടി.
92 പന്തില്‍ പുറത്താകാതെ 112 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരു സിക്‌സും 11 ബൗണ്ടറിയും സഹിതമാണ് രാഹുലിന്റെ ഗംഭീര ഇന്നിങ്‌സ്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ ഗില്‍ 53 പന്തില്‍ ഒരു സിക്‌സും ഒന്‍പത് ബൗണ്ടറിയുമടക്കം 56 റണ്‍സ് നേടി പുറത്തായി.
രോഹിത് ശര്‍മ 24 റണ്‍സും വിരാട് കോഹ്ലി 23 റണ്‍സുമെടുത്ത് മടങ്ങി. ന്യൂസിലാന്‍ഡിനായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു.
Content Highlights: IND vs NZ, 2nd ODI: KL Rahul Century powers India to 284 for 7 in Rajkot