വമ്പൻ നേട്ടത്തിലേക്ക് വൈഭവ്; ലോകത്തിലെ ആദ്യ താരമാകാൻ വേണ്ടത് 299 റണ്‍സ് മാത്രം

ടി20യില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് നേടുന്ന താരമാവാന്‍ തയ്യാറെടുത്ത് 14കാരൻ വൈഭവ് സൂര്യവംശി

വമ്പൻ നേട്ടത്തിലേക്ക് വൈഭവ്; ലോകത്തിലെ ആദ്യ താരമാകാൻ വേണ്ടത് 299 റണ്‍സ് മാത്രം
dot image

ടി20യില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് നേടുന്ന താരമാവാന്‍ തയ്യാറെടുത്ത് 14കാരൻ വൈഭവ് സൂര്യവംശി. താരത്തിന് ഇനി വേണ്ടത് അഞ്ച് ഇന്നിങ്സുകളില്‍ 299 റണ്‍സ് മാത്രമാണ്.

13ാം വയസ്സില്‍ രാജസ്ഥാന്‍ റോയല്‍സുമായി കരാറുണ്ടാക്കി ശ്രദ്ധേയനായ വൈഭവ് 14ാം വയസ്സില്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി. 35 പന്തില്‍ സെഞ്ചുറിയടിച്ച് ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ലീഗില്‍ കുറഞ്ഞ പന്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യക്കാരന്‍ തുടങ്ങിയ റെക്കോഡിട്ടു. ഐപിഎല്‍ 2026ല്‍ ബെസ്റ്റ് സ്‌ട്രൈക്ക് റേറ്റ് അവാര്‍ഡ് നേടിയ വൈഭവ് 2026 സീസണില്‍ ആര്‍ആറിന്റെ സ്ഥിരം ഓപണറായിരിക്കും.

അണ്ടര്‍ 19 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ എല്ലാ ഫോര്‍മാറ്റിലും നിരവധി റെക്കോഡുകള്‍ നേടി. ബിഹാറിനു വേണ്ടി സീനിയര്‍ ക്രിക്കറ്റില്‍ അദ്ദേഹം നിരവധി റെക്കോഡുകള്‍ തകര്‍ത്തിട്ടുണ്ട്.

ഇതുവരെ കളിച്ച 18 ടി20കളില്‍ നിന്ന് 701 റണ്‍സ് ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ നേടിയിട്ടുണ്ട്. ഇനി 5 ഇന്നിങ്സുകളില്‍ നിന്ന് 299 റണ്‍സ് നേടിയാല്‍ ടി20യില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ താരമാവും.

2025 ഐപിഎല്ലില്‍ വെറും 7 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം 252 റണ്‍സ് നേടിയത്. 204.37 സ്‌ട്രൈക്ക് റേറ്റുള്ള സൂര്യവംശി തന്റെ കരിയറില്‍ 62 സിക്സറുകളും 53 ഫോറുകളും നേടിയിട്ടുണ്ട്.

23 ടി20 ഇന്നിങ്സുകളില്‍ നിന്ന് 1000 റണ്‍സ് തികച്ച മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാരായ ബ്രാഡ് ഹോഡ്ജും ഷോണ്‍ മാര്‍ഷും ഒന്നാം സ്ഥാനം പങ്കിടുന്നു. 1000 റണ്‍സ് നേടാന്‍ 24 ഇന്നിങ്സുകള്‍ എടുത്ത മാത്യു ഹെയ്ഡനും സബവൂണ്‍ ഡേവിസിയും രണ്ടാം സ്ഥാനം പങ്കിടുന്നു. ഇന്ത്യക്കാരില്‍ ദേവ്ദത്ത് പടിക്കലാണ് പട്ടികയിലാണ് ഒന്നാമത്. 25 മത്സരങ്ങളിൽ നിന്നായിരുന്നു 1000 റൺസ് പിന്നിട്ടത്.

Content Highlights-vaibhav suryavanshi new world record; fastest person in t20 cricket

dot image
To advertise here,contact us
dot image