'ആദ്യത്തെ ബാറ്റ് എപ്പോഴും പ്രിയപ്പെട്ടതായിരിക്കും'; മുംബൈ ഇന്ത്യൻസിന്റെ വേദിയിൽ തെങ്ങിൻമടലുമായി സജന

ക്രിക്കറ്റിലെ തന്റെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച് മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം സജന സജീവൻ.

'ആദ്യത്തെ ബാറ്റ് എപ്പോഴും പ്രിയപ്പെട്ടതായിരിക്കും'; മുംബൈ ഇന്ത്യൻസിന്റെ വേദിയിൽ തെങ്ങിൻമടലുമായി സജന
dot image

ക്രിക്കറ്റിലെ തന്റെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച് മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം സജന സജീവൻ. വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന സജന അടുത്തിടെ മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് വേദിയിലേക്ക് തെങ്ങിന്റെ മടൽ തന്നെ കൊണ്ടുവന്ന് തന്റെ ഓർമകൾ പങ്കുവെച്ചത്.

തന്റൈ ആദ്യത്തെ ബാറ്റ് തെങ്ങിന്റെ മടലുകൊണ്ടുണ്ടാക്കിയതായിരുന്നുവെന്നും കേരളത്തിൽ തങ്ങൾ ഇത്തരത്തിലാണ് ക്രിക്കറ്റ് കളിക്കാനായി ബാറ്റ് ഉണ്ടാക്കിയിരുന്നുവെന്നും സജന പറഞ്ഞു. തന്റെ നാട്ടിൽ ക്രിക്കറ്റ് കളിക്കുന്ന ഏക പെൺകുട്ടി താനായിരുന്നുവെന്നും അതിനാൽ തന്നെ ഒപ്പം കളിക്കാൻ ആൺകുട്ടികളെ ഉണ്ടായിരുന്നതെന്നും സജന പറഞ്ഞു. മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വൈറലാണ്.

ഇത്തവണ വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ മികച്ച പ്രകടനം നടത്താൻ സജനയ്ക്കായിരുന്നു. മുംബൈ ബാറ്റിങ്ങിൽ പതറുന്നതിനിടെ ആറാമതായി ക്രീസിലെത്തിയ സജന 25 പന്തിൽ 45 റൺസെടുത്ത് ടോപ് സ്‌കോററായിരുന്നു. ഇത്തവണ 75 ലക്ഷം രൂപയ്ക്കാണ് സജനയെ മുംബൈ സ്വന്തമാക്കിയത്. ഓൾറൗണ്ടറായ സജന വലംകൈ ബാറ്ററും ഓഫ് സ്പിന്നറുമാണ്.

Content Highlights-sajana sajeevan share coconut frond bat memories, mumbai indians, wpl 2026 

dot image
To advertise here,contact us
dot image