തമിഴ് സിനിമയിലെ ആ മൂന്ന് അന്ധവിശ്വാസങ്ങൾ പൊളിച്ചെഴുതിയ ആളാണ് ഞാൻ; മനസുതുറന്ന് ജീവ

'തമിഴ് സിനിമയിൽ മൂന്ന് കാര്യങ്ങൾ വർക്ക് ആകില്ലെന്നാണ് പൊതുവെ പറയാറ്'

തമിഴ് സിനിമയിലെ ആ മൂന്ന് അന്ധവിശ്വാസങ്ങൾ പൊളിച്ചെഴുതിയ ആളാണ് ഞാൻ; മനസുതുറന്ന് ജീവ
dot image

തമിഴ് സിനിമയിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് നടൻ ജീവ. തമിഴ് സിനിമയിലെ മൂന്ന് അന്ധവിശ്വാസങ്ങൾ പൊളിച്ചെഴുതിയ ആളാണ് താനെന്നും അത്തരം സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ 'തലൈവർ തമ്പി തലൈമയി'ലിന്റെ പ്രെസ് മീറ്റിനായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു ജീവയുടെ പ്രതികരണം.

'തമിഴ് സിനിമയിൽ മൂന്ന് കാര്യങ്ങൾ വർക്ക് ആകില്ലെന്നാണ് പൊതുവെ പറയാറ്. ആർമി സംബന്ധപ്പെട്ട സിനിമകൾ, പ്രെസ്/മീഡിയ പശ്ചാത്തലമാക്കി വരുന്ന വരുന്ന സിനിമകൾ, ക്രിക്കറ്റ് അടിസ്ഥാനമാക്കി വരുന്ന സിനിമകൾ എന്നിവ വർക്ക് ആകില്ലെന്നാണ് അന്ധവിശ്വാസങ്ങൾ. പക്ഷെ ഞാൻ ഈ മൂന്ന് ടൈപ്പ് സിനിമകളും ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് അത്തരം സിനിമകൾ വർക്ക് ആകുന്നില്ല, എന്തുകൊണ്ട് അത്തരം സിനിമകൾ ചെയ്തുകൂടാ എന്ന ചിന്തയിൽ നിന്നാണ് ആ സിനിമകൾ ഞാൻ ചെയ്തത്. പ്രെസ് പശ്ചാത്തലമാക്കി വന്ന കോ വലിയ വിജയമായിരുന്നു. ക്രിക്കറ്റ് പശ്ചാത്തലത്തിൽ വലിയ സിനിമകൾ വന്നിട്ടില്ല. അതുകൊണ്ട് 83 പോലെ ഒരു സിനിമ ഞാൻ ചെയ്തു. എന്തൊക്കെ ഴോണർ ആണ് ചെയ്തുകൂടാ എന്ന് വിശ്വസിച്ചിരുന്നത് അതെല്ലാം ഇന്ന് മാറി. അതിൽ ഒരു ഭാഗമാകാൻ എനിക്കും കഴിഞ്ഞു', ജീവയുടെ വാക്കുകൾ.

ഒരു കോമഡി ഫാമിലി ഡ്രാമയാണ് തലൈവർ തമ്പി തലൈമയിൽ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ ഫാലിമിയുടെ സംവിധായകൻ നിതീഷ് സഹദേവ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് ഈ സിനിമ നിർമിക്കുന്നത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രം ജനുവരി 15 ന് പുറത്തിറങ്ങും.

Content Highlights: Jiiva talks about the superstitions in tamil cinema

dot image
To advertise here,contact us
dot image