1000റൺസ് പോലുമില്ല! ടീമിലെങ്ങനെ എത്തിയെന്ന് ആളുകൾ ചിന്തിക്കും; തുറന്ന് പറഞ്ഞ് മുൻ താരം

കോച്ച് ഗൗതം ഗംഭീറിന്റെ പ്രിയപ്പെട്ടവനായതുകൊണ്ടാണ് ബദോനിയെ ടീമിലെടുത്തതെന്നും ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലും കാര്യമായ പ്രകടനമൊന്നും അദ്ദേഹം പുറത്തെടുത്തിട്ടില്ലെന്നും ആരാധകർ പറയുന്നു

1000റൺസ് പോലുമില്ല! ടീമിലെങ്ങനെ എത്തിയെന്ന് ആളുകൾ ചിന്തിക്കും; തുറന്ന് പറഞ്ഞ് മുൻ താരം
dot image

ന്യൂസിലൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റിരുന്നു. പകരക്കാരനായി ഓൾറൗണ്ടർ ആയുഷ് ബദോനിയെയാണ് ടീമിലെത്തിച്ചത്. ഇതിനെതിരെ ഒരുപാട് വിമർശനങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

കോച്ച് ഗൗതം ഗംഭീറിന്റെ പ്രിയപ്പെട്ടവനായതുകൊണ്ടാണ് ബദോനിയെ ടീമിലെടുത്തതെന്നും ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലും കാര്യമായ പ്രകടനമൊന്നും അദ്ദേഹം പുറത്തെടുത്തിട്ടില്ലെന്നും ആരാധകർ പറയുന്നു. ഗംഭാർ ലഖ്‌നൗ സൂപ്പർ ജയെന്റ്‌സ് മെന്ററായിരുന്ന സമയം ടീമിലെ താരമായിരുന്നു ബദോനി. ഇപ്പോഴിാൃതാ താരത്തിന്റെ ടീമിലേക്കുള്ള വരവ് ആളുകൾ ചോദ്യം ചെയ്യുമെന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര.

Also Read:

വാഷിങ്ടൺ സുന്ദർ ടീമിലില്ല. അതുകൊണ്ട് ആയുഷ് ബദോനി അദ്ദേഹത്തിന്റെ സ്ഥാനത്ത് വന്നിരിക്കുന്നു. ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി തത്തുല്യനായ ഒരു പകരക്കാരനെ തിരയുകയായിരുന്നു എന്ന് ഞാൻ കരുതുന്നു, പക്ഷേ അത് ലഭിച്ചില്ല. ആയുഷ് ബദോനി ഇന്ത്യ എയ്ക്ക് വേണ്ടി ധാരാളം കളിച്ചിട്ടുണ്ട്.. വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്ക് വേണ്ടിയും അദ്ദേഹം പന്തെറിയുന്നുണ്ട്, എക്കണോമിക്കൽ ബൗളറാണ് അദ്ദേഹം.

ലിസ്റ്റ് എ ക്രിക്കറ്റിൽ അദ്ദേഹം 1,000 റൺസ് പോലും നേടിയിട്ടില്ലാത്തതിനാൽ ഇത് ആളുകൾക്ക് അധികം ഇഷ്ടമായേക്കില്ല. അദ്ദേഹത്തിന് അത്രയും വിക്കറ്റുകളുമില്ല ഇല്ല. അദ്ദേഹം അർഹിച്ച സ്ഥാനത്താണോ എത്തിയതെന്ന് ആളുകൾ സംശയം പ്രകടിപ്പിക്കും,' യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

ഡൽഹിക്കാരനായ ബദോനി ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതുവരെ കളിച്ച 27 മത്സരങ്ങളിൽ 36.47 ശരാശരിയിൽ 693 റൺസ് മാത്രമാണ് ബദോനി നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ചുറിയും മാത്രമാണ് ബദോനിയുടെ അക്കൗണ്ടിലുള്ളത്. 22 വിക്കറ്റുകളും ബദോനി നേടി.

Content Highlights- akash chopra says badonis selections might be questioned

dot image
To advertise here,contact us
dot image