ചിന്നസ്വാമിയിലല്ല, പുതിയ സീസണിൽ RCB യുടെ ഹോം മത്സരങ്ങള്‍ നടക്കുക ഈ രണ്ട് സ്റ്റേഡിയത്തിൽ

ബെംഗളൂരവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ പുതിയ രണ്ട് വേദികള്‍ ആര്‍സിബി ടീം മാനേജ്മെന്‍റ് തിരഞ്ഞെടുത്തു.

ചിന്നസ്വാമിയിലല്ല, പുതിയ സീസണിൽ RCB യുടെ ഹോം മത്സരങ്ങള്‍ നടക്കുക ഈ രണ്ട് സ്റ്റേഡിയത്തിൽ
dot image

ഐ പി എൽ 2026 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടിന്റെ കാര്യത്തിൽ അന്തിമതീരുമാനമായി. ബെംഗളൂരവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ പുതിയ രണ്ട് വേദികള്‍ ആര്‍സിബി ടീം മാനേജ്മെന്‍റ് തിരഞ്ഞെടുത്തു.

കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടിയ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍സിബിയുടെ ഹോം മത്സരങ്ങൾ സുരക്ഷാപരമായ കാരണങ്ങളാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

ഈ സാഹചര്യത്തിലാണ് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും റായ്പൂറിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയവുമാണ് ആര്‍സിബി ഹോം മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ഇതില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആര്‍സിബിയുടെ അഞ്ച് ഹോം മത്സരങ്ങളും റായ്പൂരില്‍ രണ്ട് ഹോം മത്സരങ്ങളുമാകും നടത്തുക.

കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഐപിഎല്ലിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ പുതിയ വേദിയിലേക്ക് മാറ്റുന്നത്.

Content Highlights- Not Chinnaswamy RCB Finalise Two Home Venues For IPL 2026

dot image
To advertise here,contact us
dot image