ഇനി പുതിയ ഇന്നിങ്‌സ്; ധവാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ആരാണ് ഭാവി വധു സോഫി ഷൈൻ?

മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയില്‍ നിന്ന് 2023ലാണ് 40കാരനായ ധവാന്‍ വിവാഹമോചനം നേടിയത്.

ഇനി പുതിയ ഇന്നിങ്‌സ്; ധവാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ആരാണ് ഭാവി വധു സോഫി ഷൈൻ?
dot image

ജീവിതത്തില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങാന്‍ ഇന്ത്യൻ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കാമുകി സോഫി ഷൈനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിക്കാത്തത്. വിവാഹ തീയതി അറിയിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐറിഷ് വംശജയായ സോഫി ഷൈന്‍ യുഎഇയിലാണ് പ്രൊഡക്ട് കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് സോഫി ഷൈനുമായുള്ള ബന്ധം ധവാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പരസ്യമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ 348,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. വ്ലോഗർ കൂടിയാണ്.

11 വര്‍ഷം നണ്ട ദാമ്പത്യം അവസാനിപ്പിച്ച് മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയില്‍ നിന്ന് 2023ലാണ് 40കാരനായ ധവാന്‍ വിവാഹമോചനം നേടിയത്. മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയുമായുള്ള ബന്ധത്തില്‍ ധവാന് 12 വയസുള്ള സരോവര്‍ എന്ന് പേരുള്ള മകനുണ്ട്. ധവാനുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹതിയായിരുന്ന ആയേഷക്ക് ആ ബന്ധത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട് . 2024ലാണ് ധവാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Content Highlights-Now a new innings; Dhawan's engagement is over; Who is his future bride Sophie Shine?

dot image
To advertise here,contact us
dot image