

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ച തിരിഞ്ഞ് 1.30 മുതലാണ് മത്സരം. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് ജയം നേടിയിരുന്നു.
ആദ്യ മത്സരത്തില്‍ കളിച്ച സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായതോടെ നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റം ഉറപ്പായി. സുന്ദറിന് പകരം ഡല്‍ഹി താരം ആയുഷ് ബദോനി അരങ്ങേറിയേക്കും.
ബാറ്റിംഗ് നിരയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ കാര്യമായ അഴിച്ചുപണി പ്രതീക്ഷിക്കാനാവില്ല. ബാറ്റിംഗില്‍ രവീന്ദ്ര ജഡേജ ഫോമിലാവാത്തത് പ്രതിസന്ധിയാണെങ്കിലും ബൗളിംഗ് മികവ് കണക്കിലെടുത്ത് ജഡേജയെ ടീമില്‍ നിലനിര്‍ത്തുമെന്നുറപ്പാണ്.
പേസ് നിരയില്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ ത്രയം തുടരും. സ്പഷ്യെലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമില്‍ തുടരും. ഉജ്വല ഫോമിൽ തുടരുന്ന വിരാട് കോഹ്‌ലിയുടെ ഫോം തന്നെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആയുഷ് ബദോനി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Content Highlights-india vs newzealand 2nd odi; probable 11; ayush badoni