ബദോനി ഇപ്പോൾ എവിടുന്ന് വന്നു? ഗംഭീറിന്റെ അടുത്ത പെറ്റ്; അവനെ തഴഞ്ഞു! വിമർശനവുമായി ആരാധകർ

വാഷിംഗ്ടൺ സുന്ദറിന് പകരമെത്തുന്ന ഓൾ റൗണ്ടർ എന്ന നിലയിലാണ് ബദോനിയെ ടീമിലെത്തിച്ചത്.

ബദോനി ഇപ്പോൾ എവിടുന്ന് വന്നു? ഗംഭീറിന്റെ അടുത്ത പെറ്റ്; അവനെ തഴഞ്ഞു! വിമർശനവുമായി ആരാധകർ
dot image

ന്യൂസിലൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റിരുന്നു. പകരക്കാരനായി ഓൾറൗണ്ടർ ആയുഷ് ബദോനിയെയാണ് ടീമിലെത്തിച്ചത്. ഇതിനെതിരെ ഒരുപാട് വിമർശനങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

കോച്ച് ഗൗതം ഗംഭീറിന്റെ പ്രിയപ്പെട്ടവനായതുകൊണ്ടാണ് ബദോനിയെ ടീമിലെടുത്തതെന്നും ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലും കാര്യമായ പ്രകടനമൊന്നും അദ്ദേഹം പുറത്തെടുത്തിട്ടില്ലെന്നും ആരാധകർ പറയുന്നു. ഗംഭാർ ലഖ്‌നൗ സൂപ്പർ ജയെന്റ്‌സ് മെന്ററായിരുന്ന സമയം ടീമിലെ താരമായിരുന്നു ബദോനി.

ഡൽഹിക്കാരനായ ബദോനി ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതുവരെ കളിച്ച 27 മത്സരങ്ങളിൽ 36.47 ശരാശരിയിൽ 693 റൺസ് മാത്രമാണ് ബദോനി നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ചുറിയും മാത്രമാണ് ബദോനിയുടെ അക്കൗണ്ടിലുള്ളത്. 22 വിക്കറ്റുകളും ബദോനി നേടി. വാഷിംഗ്ടൺ സുന്ദറിന് പകരമെത്തുന്ന ഓൾ റൗണ്ടർ എന്ന നിലയിലാണ് ബദോനിയെ ടീമിലെത്തിച്ചത്.

എന്നാൽ സുന്ദർ ബൗളിങ് ഓൾ റൗണ്ടറും ബദോനി ബാറ്റിങ്് ഓൾ റൗണ്ടറുമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ബദോനി ഒരു പാർട് ടൈം ബൗളറാണെന്നും സുന്ദറിനെപോലെ ഒരു സ്‌പെഷ്യലിസ്റ്റ് അല്ലെന്നും ആരാധകർ ഓർമിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്വാദിനെ വീണ്ടും തഴഞ്ഞുവെന്നും ആരാധകർ കുറിക്കുന്നു.

Content Highlights- Fans Slams BCCI and Gambhir for taking ayush badoni as Retirement

dot image
To advertise here,contact us
dot image