

കുറച്ച് മാസങ്ങൾക്ക് മുമ്പ് വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് ഭാവി എന്താകുമെന്നും അദ്ദേഹം അടുത്ത ഏകദിന ലോകകപ്പിൽ കളിക്കുമോ എന്നൊക്കെയുള്ള ഒരുപാട് ചർച്ചകൾ ക്രിക്കറ്റ് വൃത്തങ്ങളിൽ ഉയർന്നിരുന്നു . എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് വിരാടിന്റെ നിലവിലെ പ്രകടനം മറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച വിരാട് ഏകദിനത്തിൽ തന്റെ പ്രൈം ഫോമിലേക്ക് വീണ്ടും ഉയർന്നിരിക്കുകയാണ്.
വിരാട് തന്റെ ക്രിക്കറ്റിനെ പഴയത് പോലെ ആസ്വദിക്കുകയാണെന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആർ അശ്വിൻ. വിരാട് പുതുതായി തന്റെ കളിയിൽ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'അവൻ ഒന്നും ചിന്തിക്കുന്നില്ല എന്ന് തോന്നുന്നു. അവൻ എന്താണ് മാറ്റിയതെന്ന് നിങ്ങൾ എന്നോട് ചോദിച്ചു. വിരാട്ടിന് ഒരു മാറ്റവുമില്ല. അവൻ മറ്റൊന്നിനെക്കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ല. തന്റെ ക്രിക്കറ്റ് ആസ്വദിക്കുക എന്ന തീരുമാനം എടുത്തിരിക്കുകയാണ് വിരാടിപ്പോൾ.
കൂട്ടിക്കാലത്തുള്ള ബാറ്റിങ് മനോഭാവവും ഇത്രയും വർഷത്തെ അനുഭവവും കൂടിച്ചേർന്നാണ് നിലവിൽ അവൻ കളിക്കുന്നതെന്ന് തോന്നുന്നു,' അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ 91 പന്തിൽ നിന്നും എട്ട് ഫോറും ഒരു സിക്‌സറുമുൾപ്പടെ 93 റൺസ് നേടിയിരുന്നു മത്സരത്തിൽ 301 റൺസ് പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റിന് വിജയം സ്വന്തമാക്കുകയും ചെയ്തു. വിരാട്ടായിരുന്നു കളിയിലെ താര.
Content Highlights- R Ashwin says Virat kohli is Enjoying his game