

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും. നാളെ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെയാണ് ജലവിതരണം തടസപ്പെടുക. വാന്‍ റോസ് ജംഗ്ഷന്‍ റോഡില്‍ പ്രധാന വിതരണ ലൈനിലുണ്ടായ ചോര്‍ച്ചയുണ്ടായിരുന്നു. ഇതിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുക.
നന്ദാവനം, ബേക്കറി ജംഗ്ഷൻ , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേ തമ്പാനൂർ, അംബുജാവിലാസം റോഡ്, സ്റ്റാച്യു, പുളിമൂട് എന്നിവിടങ്ങളിലാണ് നാളെ ജലവിതരണം തടസപ്പെടുക. ജലവിതരണം മുടങ്ങുന്നതിനാല്‍ ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlight; Water supply to be disrupted in Thiruvananthapuram tomorrow