ടീമിൽ നിന്ന് പുറത്താക്കിയ BCCI ക്കുള്ള മറുപടി; വിജയ് ഹസാരെയിൽ റുതുരാജിന്റെ വെടിക്കെട്ട് സെഞ്ച്വറി

മഹാരാഷ്ട്രയ്ക്കായി ഇറങ്ങിയ ആദ്യ നാല് ബാറ്റർമാരും രണ്ടക്കം കാണാതെ പുറത്തായ ശേഷമായിരുന്നു റുതുരാജിന്റെ മിന്നും പ്രകടനം

ടീമിൽ നിന്ന് പുറത്താക്കിയ BCCI ക്കുള്ള മറുപടി; വിജയ് ഹസാരെയിൽ റുതുരാജിന്റെ വെടിക്കെട്ട് സെഞ്ച്വറി
dot image

വിജയ് ഹസാരെയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി റുതുരാജ് ഗെയ്ക്വാദ്. ഗോവയ്ക്കെതിരെ മഹാരാഷ്ട്രക്കായി ഇറങ്ങിയ താരം 131 പന്തിൽ 134 റൺസ് മാത്രമാണ് നേടിയത്. ആറ് സിക്‌സറും എട്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

മഹരാഷ്ട്രക്കായി ഇറങ്ങിയ ആദ്യ നാല് ബാറ്റർമാരും രണ്ടക്കം കാണാതെ പുറത്തായ ശേഷമായിരുന്നു റുതുരാജിന്റെ മിന്നും പ്രകടനം. റുതുരാജിന്റെ മികവിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടി.

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയതിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം നടന്ന പരമ്പരയിൽ സെഞ്ച്വറി നേടിയിട്ടും താരത്തിന് ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ ടീമലിടം ലഭിച്ചില്ല.

ദക്ഷിണാഫ്രിക്കക്കെതിരെ നാലാം നമ്പറിൽ ബാറ്റ് ചെയ്തതാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യർ തിരിച്ചെത്തിയതോടെ ഗെയ്ക്വാദിന്റെ വാതിൽ പൂർണമായി അടഞ്ഞത്. ഈ പ്രകടനം തന്നെ തഴഞ്ഞവർക്കുള്ള റുതുരാജിന്റെ മറുപടി കൂടിയാണ്.

Content Highlights-ruturaj gaikwad hits century in vijay hazare trophy after maharashtra 25/5

dot image
To advertise here,contact us
dot image