

ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്‌മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം കടുക്കുകയാണ്. മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തതിന് പിന്നാലെ ഐപിഎല്ലിന് ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് അനിശ്ചിതകാല വിലക്ക് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്ത്യയിൽ വെച്ച് നടക്കുന്ന ടി-20 ലോകകപ്പിൽ വേദിമാറ്റവും ബംഗ്ലാദേശ് ടീം ഐസിസിഐയോട് ആവശ്യപ്പെട്ടു.
ഇപ്പോഴിതാ മുസ്തഫിസുറിനോട് ചെയ്യുന്നത് ശരിയല്ലെന്നും ഇവിടെ നടക്കുന്നതിൽ എന്തോ പ്രശ്‌നമുണ്ടെന്നും പറയുകയാണ് ഇംഗ്ലണ്ട് മുൻ താരം മോയീൻ അലി.
'ഈ കാര്യങ്ങളിലൂടെ കളി ഇതിനകം തന്നെ അൽപ്പം അപകടത്തിലാണ്, അതിനുപുറമെയാണ്, മുസ്തഫിസുറിന് സംഭവിച്ചത്. സത്യം പറഞ്ഞാൽ, ഇവിടെ എന്തോ ശരിയല്ല. കാര്യങ്ങൾ പരിഹരിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്, കാരണം ഇത് മുസ്തഫിസുറിന്റെ മാത്രം കാര്യമല്ല. പാകിസ്ഥാൻ, ബംഗ്ലാദേശ്, എല്ലാം ഇതിൽ ഉൾപ്പെടും. വിവിധ പ്രശ്‌നങ്ങൾ നടക്കുന്നുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അത് അങ്ങനെ തുടരാൻ കഴിയില്ല.
മറ്റെന്തിനേക്കാളും, മുസ്തഫിസുറിനോട് എനിക്ക് സഹതാപം തോന്നുന്നു. അദ്ദേഹത്തിന് നല്ലൊരു കരാർ ലഭിച്ചു. വർഷങ്ങളായി നടത്തിയ മികച്ച പ്രകടനത്തിന് ശേഷമാണ് നല്ല ഒരു കരാർ ലഭിക്കുന്നത്. അദ്ദേഹത്തിന് മറ്റൊരു ടീമിൽ ഇടം നേടാമായിരുന്നു, പക്ഷേ കെകെആറിന് അദ്ദേഹത്തെ ലഭിച്ചു… സത്യം പറഞ്ഞാൽ, മറ്റാരെക്കാളും കഷ്ടപ്പെടുന്നത് അദ്ദേഹമാണ്,' അലി പറഞ്ഞു.
Content Highlights- Moeen Ali says Mustafizur is most affected person in India-Bangladesh issue