മുഖ്യപരിശീലകൻ അമോറിമിനെ പുറത്താക്കി; പുതുവർഷത്തിലും രക്ഷയില്ലാതെ യുണൈറ്റഡ്

മുഖ്യ പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.

മുഖ്യപരിശീലകൻ അമോറിമിനെ പുറത്താക്കി; പുതുവർഷത്തിലും രക്ഷയില്ലാതെ യുണൈറ്റഡ്
dot image

മുഖ്യ പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 14 മാസത്തെ ഓൾഡ് ട്രാഫോർഡ് കരിയറിനാണ് ഇതോടെ അന്ത്യമായത്.

ലീഡ്സ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ക്ലബ്ബ് മാനേജ്മെന്റിനെതിരെ അമോറിം നടത്തിയ രൂക്ഷമായ പരാമർശങ്ങളാണ് ഈ പെട്ടെന്നുള്ള നടപടിക്ക് കാരണമായത്. മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് ഘടനയെയും ട്രാൻസ്ഫർ നയങ്ങളെയും അമോറിം പരസ്യമായി വിമർശിച്ചിരുന്നു.

വോൾവ്സിനോടും ലീഡ്സിനോടും തുടർച്ചയായി സമനില വഴങ്ങിയതോടെ ടീം പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ് ടീം. അമോറിമിന് പകരമായി മുൻ യുണൈറ്റഡ് താരം ഡാരൻ ഫ്ലെച്ചറെ ഇടക്കാല പരിശീലകനായി നിയമിച്ചു.

സ്ഥിരമായ ഒരു പരിശീലകനെ കണ്ടെത്തുന്നത് വരെ ഫ്ലെച്ചരക്കായിരിക്കും ടീമിന്റെ ചുമതല. സർ അലക്സ് ഫെർഗൂസന് ശേഷം യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് ആരും അധിക കാലം വാണിട്ടില്ല.

Content Highlights: Ruben Amorim sacked as Manchester United manager 

dot image
To advertise here,contact us
dot image