

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരിച്ചെത്തി. പരിക്കേറ്റ് കഴിഞ്ഞ പരമ്പരയിൽ പുറത്തായിരുന്ന ശ്രേയസ് ബി സി സി ഐ യുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിന് പിന്നാലെയാണ് ടീമിൽ തിരിച്ചെത്തിയത്.
സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനവുമായി ഏകദിന ടീമിലേക്ക് കംബാക്ക് പ്രതീക്ഷിച്ച മുഹമ്മദ് ഷമി, ദേവ്ദത്ത് പടിക്കൽ, ഇഷാൻ കിഷൻ എന്നിവർക്കൊന്നും അവസരം ലഭിച്ചില്ല.
ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.
Content highlights: no shami, shreys iyer back; india announced odi team for nz series