

2026 ന്റെ തുടക്കം തന്നെ തൂക്കി മലയാളി താരം സഞ്ജു സാംസൺ. ജാർഖണ്ഡിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ താരം കേരളത്തിന് വേണ്ടി സെഞ്ച്വറി നേടി. 90 പന്തിൽ നിന്നാണ് താരം മൂന്നക്കം തൊട്ടത്. താരമിപ്പോഴും ക്രീസിലുണ്ട്.
സഞ്ജുവിനെ കൂടാതെ രോഹൻ കുന്നുമ്മലും കേരളത്തിനായി സെഞ്ച്വറി നേടി. 78 പന്തിൽ 128 റൺസാണ് രോഹൻ നേടിയത്. 11 സിക്‌സും എട്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ബാബ അപരാജിതാണ് സഞ്ജുവിനൊപ്പം ക്രീസിലുള്ളത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് 311 റൺസ് നേടിയിരുന്നു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാല് വിക്കറ്റ് നേടി.
Content highlights: sanju samson century in vijay hazare vs jharkhand