40 ലും എന്നാ ഒരിതാ!; ബിഗ് ബാഷിൽ വാർണർക്ക് വെടിക്കെട്ട് സെഞ്ച്വറി

ബിഗ് ബാഷ് ലീഗിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഓസീസ് താരം ഡേവിഡ് വാർണർ

40 ലും എന്നാ ഒരിതാ!; ബിഗ് ബാഷിൽ വാർണർക്ക് വെടിക്കെട്ട് സെഞ്ച്വറി
dot image

ബിഗ് ബാഷ് ലീഗിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഓസീസ് താരം ഡേവിഡ് വാർണർ. സിഡ്‌നി തണ്ടറിന്റെ ക്യാപ്റ്റൻ കൂടിയായ വാർണർ 57 പന്തിലാണ് മൂന്നക്കം തൊട്ടത്. ഹൊബാർട്ട് ഹാരികെയ്ൻസിനെതിരായ മത്സരത്തിൽ പുറത്താകാതെ 65 പന്തിൽ 130 റൺസ് നേടി. ഒമ്പത് സിക്സറുകളും 11 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

വാർണറിനെ കൂടാതെ നിക് മാഡിൻസൻ (30 ), സാം ബില്ലിങ്‌സ് (20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ സിഡ്‌നി തണ്ടർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഹൊബാർട്ട് ഹാരികെയ്ൻസ് എട്ട് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 108 റൺസ് നേടിയിട്ടുണ്ട്.

നിലവിൽ അഞ്ചുമത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള സിഡ്‌നി തണ്ടർ പോയിന്റ് ടേബിളിൽ എട്ടാമതാണ്. ആറ് മത്സരങ്ങൾ കളിച്ച ഹൊബാർട്ട് രണ്ടാം സ്ഥാനത്തുമാണ്.


Content highlights: David Warner Registers S Big Bash League century; sydney Thunder vs Hobart Hurricanes

dot image
To advertise here,contact us
dot image