

ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2025 നവംബറില്‍ മികച്ച പ്രകടനം നടത്തിയതായി കമ്പനി അറിയിച്ചു. ഈ കാലയളവില്‍ 6,03,351 യാത്രക്കാര്‍ക്കാണ് ഗള്‍ഫ് എയര്‍ യാത്രാ സൗകര്യ ഒരുക്കിയത്. 4,376 വിമാനങ്ങളാണ് ഇക്കാലയളവില്‍ സര്‍വീസ് നടത്തിയത്. 87 ശതമാനം പാസഞ്ചര്‍ ലോഡ് ഫാക്ടറും എയര്‍ലൈന്‍ കൈവരിച്ചു. 2024 നവംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍, യാത്രക്കാരുടെ എണ്ണത്തില്‍ 27 ശതമാനമാണ് വര്‍ധനയാണുണ്ടായത്.
വിമാനങ്ങളുടെ എണ്ണവും പത്ത് ശതമാനം വര്‍ധിപ്പിക്കാനായി. സുസ്ഥിര വളര്‍ച്ചയിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഡിമാന്‍ഡ്, ശേഷി ആസൂത്രണം, പ്രവര്‍ത്തന വിശ്വാസ്യത എിവയുടെ പിന്തുണയോടെ എയര്‍ലൈന്‍ സ്ഥിരമായ പ്രകടനം രേഖപ്പെടുത്തുത് തുടരുമെന്നും കമ്പനി അറിയിച്ചു.
Content Highlights: Gulf Air recorded an outstanding performance in November, according to data released by the authorities. The statistics highlight the airline’s operational achievements and strong performance during the month, reflecting positive trends in its services and overall efficiency