ഷമി തിരിച്ചെത്തുമോ? പന്തിന് ഇടംലഭിക്കുമോ? ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ജനുവരി 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്

ഷമി തിരിച്ചെത്തുമോ? പന്തിന് ഇടംലഭിക്കുമോ? ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും
dot image

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബിസിസിഐ ചീഫ് സെലക്ടർ അ​ജി​ത് അ​ഗാ​ക്ക​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സെ​ല​ക്ട​ർ​മാ​ർ ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം ചേ​രു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ൽ​പ്പി​ച്ച ടീ​മി​ൽ നി​ന്ന് വ​ൻ​മാ​റ്റ​ങ്ങ​ളൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന. ജനുവരി 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ശേഷം അഞ്ചുമത്സരങ്ങളടങ്ങിയ ടി 20 പരമ്പരയുമുണ്ട്.

പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ തി​രി​ച്ചെ​ത്തും. ഏകദിന ടീമിന്റെ നായകനെന്ന നിലയിൽ ശുഭ്മൻ ഗില്ലിന് സ്വന്തം നാട്ടിൽ നടക്കുന്ന ആദ്യ പരമ്പരയാണിത്. കഴുത്തിന് പരിക്കേറ്റതിനാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര താരത്തിന് നഷ്ടമായിരുന്നു. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിലുണ്ടായിരിക്കുമെന്നതാണ് ഹൈലൈറ്റ്.

വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ റിഷ​ഭ് പ​ന്തും പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജും ടീ​മി​ലെ​ത്തു​മോ​യെ​ന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ​അതോ ബോളിങ് നിരയിൽ പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിന് സെലക്ടർമാർ വഴിയൊരുക്കുമോ എന്നറിയാനും ആരാധകർ കാത്തിരിക്കുകയാണ്. ഏറെ നാളായി ടീമിന്‌ പുറത്തുനിൽക്കുന്ന ഷമി ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ കളിയാണ്‌ പുറത്തെടുക്കുന്നത്‌. ഇന്ന്‌ മുംബൈയിൽ സെലക്ഷൻ സമിതി തലവൻ അജിത്‌ അഗാർക്കറിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗം 15 അംഗ ടീമിനെ തെരഞ്ഞെടുക്കും. ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട്‌ പേസർ ജസ്‌പ്രീത്‌ ബുമ്ര, ഓൾ റ‍ൗണ്ടർ ഹാർദിക്‌ പാണ്ഡ്യ എന്നിവർക്ക്‌ വിശ്രമം അനുവദിച്ചിട്ടുണ്ട്‌.

Content highlights: IND vs NZ: BCCI to announce ODI squad today

dot image
To advertise here,contact us
dot image