റാഷിദ് ഖാൻ നയിക്കും; ടി 20 ലോകകപ്പിനുള്ള അഫ്‌ഗാനിസ്താൻ ടീമിനെ പ്രഖ്യാപിച്ചു

ടി 20 ലോകകപ്പിനുള്ള അഫ്ഗാനിസ്താൻ ടീമിനെ പ്രഖ്യാപിച്ചു

റാഷിദ് ഖാൻ നയിക്കും; ടി 20 ലോകകപ്പിനുള്ള അഫ്‌ഗാനിസ്താൻ ടീമിനെ പ്രഖ്യാപിച്ചു
dot image

ടി 20 ലോകകപ്പിനുള്ള അഫ്ഗാനിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരും യുവതാരങ്ങളും ഒരുപോലെ അണിനിരക്കുന്ന ടീമിനെ റാഷിദ് ഖാനാണ് നയിക്കുന്നത്.

ലോകകപ്പിന് മുന്നോടിയായി ജനുവരി 19 മുതൽ 22 വരെ യുഎഇയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ അഫ്ഗാനിസ്താൻ വെസ്റ്റ് ഇൻഡീസിനെ നേരിടും. ലോകകപ്പിന് തീരുമാനിച്ച അതേ സ്‌ക്വാഡ് തന്നെയായിരിക്കും ഈ പരമ്പരയിലുമുണ്ടാവുക. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി ഏഴ് മുതലാണ് ടി 20 വേൾഡ് കപ്പ് നടക്കുന്നത്.

ടീം സ്‌ക്വാഡ്: റാഷിദ് ഖാൻ (ക്യാപ്റ്റൻ), നൂർ അഹ്‌മദ്, അബ്ദുല്ല അഹ്‌മദ്‌സായ്, സദീഖുല്ല അത്താൽ, ഫസൽഹഖ് ഫാറൂഖി, റഹ്‌മാനുല്ല ഗുർബാസ്, നവീനുൽ ഹഖ്, മുഹമ്മദ് ഇസ്ഹാഖ്, ഷാഹിദുല്ല കമാൽ, മുഹമ്മദ് നബി, ഗുലാബ്ദിൻ നായിബ്, അസ്മത്തുല്ല ഒമർസായ്, മുജീബുർറഹ്‌മാൻ, ദർവീഷ് റസൂലി, ഇബ്രാഹീം സദ്രാൻ. റിസർവ് താരങ്ങൾ: എ.എം. ഗസൻഫർ, ഇജാസ് അഹ്‌മദ്‌സായ്, സിയാഉർറഹ്‌മാൻ ഷരീഫി.

Content highlights:T20 World Cup 2026; Afghanistan team announced, rashid khan captain

dot image
To advertise here,contact us
dot image